മലയാളി വ്യാപാരിക്കെതിരെ ആക്രമണം

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി വ്യാപാരിക്ക് നേരെ ആക്രമണം. മാനന്തവാടി സ്വദേശിയായ ഷഫീഖാണ്(27) മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. ഞായറാഴ്ച വൈകിട്ട് മുരുകേഷ് പാളയത്താണ് സംഭവം. പ്രദേശത്തെ കടകളില്‍ വിതരണം ചെയ്യാനുള്ള സാധനങ്ങളുമായി പിക്കപ്പ് വാനില്‍ പോകുമ്പോഴാണ് ആക്രമണമുണ്ടായത്. സ്‌കൂട്ടറില്‍ എത്തിയ മൂന്നംഗ സംഘം ഷെഫീഖിന്റെ പിക്കപ്പ് വാന്‍ തടഞ്ഞു നിര്‍ത്തി പണം ആവശ്യപ്പെടുകയായിരുന്നു. വാഹനത്തില്‍ നിന്നും വലിച്ചിഴച്ച് പുറത്തിട്ട ഷെഫീഖിനെ സംഘം ഇരുമ്പുവടി കൊണ്ട് മര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ ഓടി രക്ഷപ്പെടുകയായിരുന്നു ഷെഫീഖ്.

സമീപത്തുള്ള മറ്റു വ്യാപാരികളുമായി ഷെഫീഖ് തിരിച്ചെത്തിയപ്പോഴേക്കും വാഹനത്തിലുണ്ടായിരുന്ന സാധനങ്ങളുമായി അക്രമി സംഘം കടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് എ.ഐ.കെ.എം.സി.സി. പ്രവര്‍ത്തകരുടെ സഹായത്തോടെ ഷെഫീഖ് ജീവന്‍ ഭീമാനഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഷെഫീഖ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം