ദാവൺഗരെ കേരള സമാജം പ്രസിഡണ്ട് അബ്ദുൾ റസാഖ് അന്തരിച്ചു

ബെംഗളൂരു: ദാവൺഗരെ കേരള സമാജം പ്രസിഡണ്ടും ദാവൺഗരെയിലെ ന്യൂ സിറ്റി ഹോട്ടലുടമയുമായ അബ്ദുൾ റസാഖ് (49) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി ദാവൺഗരെയിൽ ഹോട്ടൽ ബിസിനസ് നടത്തിവരികയായിരുന്ന അദ്ദേഹം സാമൂഹ്യ സന്നദ്ധ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. ഒമ്പത് തവണ കേരള സമാജത്തിൻ്റെ അധ്യക്ഷനായിരുന്നു. കേരള മുസ്ലിം ശാഫി ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയാണ്. കണ്ണൂർ ചെക്കിക്കുളം പുറവൂർ സ്വദേശിയാണ്. പരേതരായ മുഹമ്മദ് സി.കെ, ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല, മക്കൾ: അജ്മൽ, ജുമാന, സഹോദരങ്ങൾ: അബ്ദുൾ റഹ്മാൻ, റസീന, ഖബറടക്കം പുറവൂർ ജുമാ മസ്ജിദിൽ നടത്തി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം