മന്ത്രി മുഹമ്മദ് റിയാസിനെ വേദിയിലിരുത്തി നടൻ ജയസൂര്യയുടെ വിമർശനം

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസിനെ വേദിയിലിരുത്തി നടൻ ജയസൂര്യയുടെ വിമർശനം. റോഡ് തകർന്നു കിടക്കുന്നതിന് മഴയെ കുറ്റം പറയരുതെന്ന് നടൻ ജയസൂര്യ പറഞ്ഞു. അങ്ങനെയാണ് എങ്കിൽ ചിറാപ്പുഞ്ചിയിൽ റോഡേ കാണില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡിൽ പ്രസിദ്ധപ്പെടുത്തുന്നതിന്റെ സംസ്ഥാന ഉദ്ഘാടനച്ചടങ്ങിലാണ് വിമർശനം.

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോലും റോഡ് തകർന്നു കിടക്കുകയാണ്. ഇപ്പോൾ റോഡ് നന്നാക്കാനായി സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. നല്ല റോഡുകൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും ജയസൂര്യ പറഞ്ഞു. ടോളുകൾക്ക് ഒരു നിശ്ചിത കാലാവധി നിശ്ചയിക്കണമെന്നും വളരെ കാലം ടോൾ പിരിക്കുന്ന രീതി ഉണ്ടാവരുത്.

റോഡുകളുടെ പൊതുവായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ ജയസൂര്യ റിയാസിനെ അഭിനന്ദിക്കുകയും ചെയ്തു. റിയാസ് ഊർജസ്വലനായ മന്ത്രിയാണെന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് നല്ല പ്രവർത്തനങ്ങൾ പ്രതീക്ഷിക്കുന്നതായും ജയസൂര്യ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം