ആർത്രൈറ്റിസ്

ശരീരസന്ധികളെയും അതിനുചുറ്റുമുള്ള കോശങ്ങളെയും ബാധിക്കുന്ന രോഗമാണ് ആര്‍ത്രൈറ്റിസ്. ആയുര്‍വേദത്തില്‍ ”വാതശോണിതം’ എന്ന രോഗാവസ്ഥയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് ആര്‍ത്രൈറ്റിസ് രോഗത്തിലുണ്ടാവുക. ശരീരസന്ധികളില്‍ വേദന, കടച്ചില്‍, തരിപ്പ്, നീര്, ചുവപ്പുനിറം, ചൊറിച്ചില്‍ എന്നിവ രോഗിക്ക് അനുഭവപ്പെടും. ദഹനക്കേടുണ്ടാക്കുന്ന ആഹാരം, എരിവ്, പുളി, ഉപ്പ് എന്നിവയുള്ളവ അമിതമായ ഉപയോഗിക്കുക, അമിതമായ പകലുറക്കം, ഉറക്കമൊഴിക്കല്‍, വ്യായാമക്കുറവ്, അമിതവണ്ണം, സന്ധികള്‍ക്കുണ്ടാകുന്ന പരിക്ക്, മാംസപേശികള്‍ക്കുള്ള ബലക്കുറവ് എന്നിവയൊക്കെ ആര്‍ത്രൈറ്റിസ് രോഗബാധ ഉണ്ടാകാന്‍ കാരണമാണ്. റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, സോറിയാറ്റിക് ആര്‍ത്രൈറ്റിസ്, ഗൗട്ട് എന്നിവ സാധാരണ കണ്ടുവരുന്ന രോഗങ്ങളാണ്. ഓസ്റ്റിയോ ആര്‍ത്രൈറ്റിസില്‍ കൂടുതല്‍ ദൂരം നടക്കുക, പടികള്‍ കയറുക എന്നിവയ്ക്കുശേഷം വേദന അനുഭവപ്പെടും. കാല്‍മുട്ട് വേദന, നീര്, നടക്കുവാന്‍ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ രോഗിക്കുണ്ടാകും.

കൈകളുടെ സന്ധികള്‍, കാല്‍ക്കുഴ, കാല്‍മുട്ട് എന്നീ ഭാഗങ്ങളിലാണ് റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് രോഗം ബാധിക്കുക. ആ ഭാഗങ്ങളില്‍ ചൊറിച്ചില്‍, വേദന, നീര് എന്നിവ വരും. ഗൗട്ട് രോഗം പ്രധാനമായും കാലിന്റെ തള്ളവിരലിനെ ബാധിച്ച് ചുവപ്പും വീക്കവുമുണ്ടാക്കുന്നു. കാല്‍മുട്ട്, കൈമുട്ട്, കാല്‍ക്കുഴ എന്നിവടങ്ങളില്‍ വേദന അനുഭവപ്പെടും.

സോറിയാസിസ് രോഗം ദീര്‍ഘകാലം നീണ്ടുനിന്നാല്‍ സന്ധികളെ ബാധിച്ച് നീരും വേദനയും അവയവവൈകല്യമുണ്ടാക്കുന്ന സോറിയാറ്റിക് ആര്‍ത്രൈറ്റിസായി മാറും. സന്ധികളില്‍ വേദന, പിടുത്തം, വിരലുകളില്‍ നീര്, കാല്‍വേദന, ചൊറിച്ചില്‍ എന്നിവ വരും. ആര്‍ത്രൈറ്റിസ് രോഗബാധയ്ക്ക് ആശ്വാസം നല്‍കുന്ന നിരവധി ആയുര്‍വേദ ഔഷധങ്ങളുണ്ട്. വൈദ്യനിര്‍ദ്ദേശാനുസൃതം തുടര്‍ച്ചയായി ഉപയോഗിക്കേണ്ടി വരുന്ന ഔഷധങ്ങളാണവ. ബലാഗുളുച്യാദി കഷായം, ചെറിയ രാസ്‌നാദി കഷായം, കൈശോരഗുഗ്ഗലുവടിക, പിണ്ഡതൈലം തുടങ്ങിയ ഔഷധങ്ങള്‍ രോഗാവസ്ഥയ്ക്ക് അനുസരിച്ച് ഉപയോഗിച്ചാല്‍ ആര്‍ത്രൈറ്റിസ് രോഗം കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാകും. രോഗാവസ്ഥയ്ക്കനുസരിച്ച് പിഴിച്ചില്‍, നവരക്കിഴി എന്നിവ ചെയ്യുന്നത് സന്ധികളുടെ ആരോഗ്യം മെച്ചപ്പെടാനും പേശീബലമുണ്ടാകാനും നല്ലതാണ്.

ആര്‍ത്രൈറ്റിസിനുള്ള ഫലപ്രദമായ ആയുര്‍വേദ ചികിത്സ ബെംഗളൂരു ജയനഗറിലുള്ള കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ലഭ്യമാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും ബുക്കിങ്ങിനുമായി 080-26572955, 56, 57, 9916176000 എന്നീ നമ്പറുകളിലും blorebr@aryavaidyasala.com എന്ന ഇമെയിലിലും ബന്ധപ്പെടാവുന്നതാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം