കോവിഡ് ക്ലസ്റ്ററുകള്‍ കൂടുന്നു; മന്ത്രിസഭാ യോഗം ഇന്ന്, കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് ക്ലസ്റ്ററുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി സര്‍ക്കാര്‍. വ്യാഴാഴ്ച ചേരുന്ന മന്ത്രി സഭായോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയേക്കും. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥന്‍മാരുമായും മുഖ്യമന്ത്രി ബുധനാഴ്ച ചര്‍ച്ച നടത്തിയിരുന്നു.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ക്ലസ്റ്ററുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ സംസ്ഥാനത്ത് 20 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോവിഡ് ക്ലസ്റ്ററുകളാണ്. ഇതുകൊണ്ടുതന്നെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സാധ്യത. വിദ്യാര്‍ഥികളുടെ സുരക്ഷക്കായി ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ആരോഗ്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകളും ഇതേ ആവശ്യം മുന്നോട്ടു വെച്ചിരുന്നു.

നിലവില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്നുമാണ് കോവിഡ് സാങ്കേതിക സമിതി നേരത്തെ സര്‍ക്കാറിനോട് പറഞ്ഞത്. അതേ സമയം വിദ്യാര്‍ഥികളില്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്ന പക്ഷം അതത് സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താമെന്നും വിദഗ്ധ സമിതി അഭിപ്രായപ്പെട്ടിട്ടുണ്ട്.

ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ കൂടി മാര്‍ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്. അതേസമയം സംസ്ഥാനത്ത് ഭയപ്പെട്ടത് പോലെ ഒമിക്രോണ്‍ രോഗവ്യാപനം ഇല്ലാത്തതിനാല്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ല എന്ന നിര്‍ദേശങ്ങളും ശക്തമാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം