മഹാരാഷ്ട്രയിൽ ഒമിക്രോൺ ബാധിച്ചവരിൽ പിഞ്ചുകുഞ്ഞും; ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം 33 ആയി

മുംബൈ: മഹാരാഷ്ട്രയിൽ മൂന്ന് വയസുള്ള കുഞ്ഞിനടക്കം ഏഴുപേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് കേസുകൾ മുംബൈയിലും ബാക്കി നാലു കേസുകൾ പിംപ്രി ചിഞ്ച് വാഡ് മുൻസിപ്പൽ കോർപറേഷനിലുമാണ് റിപ്പോർട്ട് ചെയ്തതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ആകെ 17 ഒമിക്രോൺ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മുംബൈയിലെ ഒമിക്രോൺ സ്ഥിരീകരിച്ചവർ ടാൻസാനിയ, യുകെ, ദക്ഷിണാഫ്രിക്ക എന്നിവങ്ങളിൽ നിന്നെത്തിയവരാണ്. ഇതിലൊരാൾ ധാരാവി ചേരിയിലാണ് താമസിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയാണിത്. ടാൻസാനിയയിൽ നിന്നെത്തിയ 48 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഈ ഏഴുപേരിൽ നാല് രോഗികൾ പൂർണമായും വാക്‌സിനെടുത്തവരും ഒരു രോഗി ഒരു ഡോസ് വാക്‌സിൻ എടുത്തവരുമാണ്. ഇവരിൽ നാല് പേർക്ക് രോഗലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല. മറ്റ് മൂന്നുപേർക്ക് നേരിയ രോഗലക്ഷണങ്ങളുണ്ടായതായും അധികൃതർ അറിയിച്ചു.

ഇന്ത്യയിൽ ഇതുവരെ 33 പേർക്കാണ് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലെ 17 കേസുകൾക്കു പുറമെ രാജസ്ഥാനിൽ ഒമ്പത് കേസുകളും ഗുജറാത്ത്, കർണാടക, ഡൽഹി എന്നിവിടങ്ങളിൽ യഥാക്രമം മൂന്ന്, രണ്ട്, രണ്ട് കേസുകളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അതേസമയം ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുബൈയില്‍ സംസ്ഥാന സർക്കാർ 144 പ്രഖ്യാപിച്ചു. ഇന്നും നാളെയും ആളുകള്‍ കൂട്ടം കൂടുന്ന പരിപാടികള്‍ക്ക് കര്‍ശനനിരോധനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രോഗത്തിന്റെ വ്യാപനം തടയുന്നതിനായി റാലികള്‍, ആളുകളുടെയോ വാഹനങ്ങളുടെയോ ജാഥകള്‍, ഘോഷയാത്രകള്‍ ഇവയെല്ലാം നിരോധിച്ചിട്ടുണ്ട്. ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് സർക്കാർ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം