ഓടിക്കൊണ്ടിരിക്കവേ ലോറിയുടെ ടയർ പൊട്ടിതെറിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചു, പത്തോളം പേർക്ക് പരിക്ക്

ബെംഗളൂരു: തക്കാളി ചാക്കുകള്‍ കയറ്റി വരികയായിരുന്ന ലോറിയുടെ ടയര്‍ യാത്രക്കിടെ പൊട്ടിതെറിച്ചുണ്ടായ അപകടത്തിൽ നാല് പേര്‍ മരിച്ചു. പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ചിത്രദുര്‍ഗ ഹിരിയൂരിലെ ദേശീയപാത 47ല്‍ ആലൂര്‍ ക്രോസിനടുത്താണ് അപകടം നടന്നത്. ലോറി യാത്രക്കാരും ഗദഗ് ഹുയിലഗോള സ്വദേശികളുമായ രമേഷ് (30), പ്രതാപ് ഹട്ടി (29), ഹനുമപ്പ കലകപ്പ (30), ഗുരുപ്പ ഹൂഗാര്‍ (29) എന്നിവരാണ് മരിച്ചത്. ടയര്‍ പൊട്ടിതെറിച്ചതോടെ നിയന്ത്രണം വിട്ട് മറിഞ്ഞു വീണ ലോറിയില്‍ നിന്നും തക്കാളി ചാക്കു കെട്ടുകള്‍ റോഡിലേക്ക് തെറിച്ചുവീണു.

തക്കാളി ലോഡുമായി ബെംഗളൂരുവിലേക്കു വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ലോറിക്ക് പിറകിലുണ്ടായിരുന്ന ഒരു കാറും ആറോളം ലോറികളും പരസ്പരം കൂട്ടിയിടിച്ചു.10 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചിത്രദുര്‍ഗ എസ്.പി രാധിക അടക്കമുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം