ബെലഗാവിയിൽ വീണ്ടും സംഘർഷാവസ്ഥ

ബെംഗളൂരു: ബെലഗാവിയിൽ വീണ്ടും സംഘർഷാവസ്ഥ. കർണാടക സ്വാതന്ത്ര്യ സമര സേനാനി സാംഗൊളി രായണ്ണയുടെ പ്രതിമയ്ക്ക് കേടുപാട് വരുത്തിയതിൽ പ്രതിഷേധിച്ച് കന്നഡ രക്ഷണ വേദി പ്രവർത്തകർ ബെലഗാവിയിൽ മെഗാ റാലി സംഘടിപ്പിച്ചതോടെയാണ് പ്രശ്നങ്ങൾ വീണ്ടും വഷളായത്. കന്നഡ സാസ്കാരിക സംഘടനകൾ മഹാരാഷ്ട്രയിൽ നിന്നുള്ള വാഹനങ്ങൾ ദേശീയ പാതയിൽ തടഞ്ഞ് നിർത്തുകയും ചെയ്യുന്നുണ്ട്.

അതേസമയം സംഘർഷ സാധ്യത കണക്കിലെടുത്ത് ബെലഗാവിയിൽ സെക്ഷൻ 144 പ്രകാരം ഏർപ്പെടുത്തിയ നിരോധനാജ്ഞ ഡിസംബർ 22 വരെ നീട്ടി. പ്രതിമയെ ചൊല്ലി നേരത്തെ തന്നെ പ്രദേശത്ത് സംഘർഷ സാധ്യത ഉണ്ടായിരുന്നു. ഇന്ന് ബെംഗളൂരുവിൽ നിന്ന് കന്നഡ രക്ഷണ വേദി പ്രവർത്തകർ സംഘടിച്ച് ബെലഗാവിയിൽ എത്തിയതോടെയാണ് പ്രശ്നം രൂക്ഷമായത്. ബെലഗാവി ജില്ലയിലേതിന് സമാനമായിത്തന്നെ കർണാടകയിലെ വിവിധ നഗരങ്ങളിലും പ്രതിഷേധം അരങ്ങേറുന്നുണ്ട്.

കർണാടകയിൽ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനി സാംഗൊളി രായണ്ണയുടെ പ്രതിമ ബെലഗാവിയിൽ ചില മാറാത്ത സംഘടനകൾ തകർക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് കന്നഡ സംഘടനകളുടെ പ്രതിഷേധം. ബെംഗളൂരുവിൽ ശിവജി മഹാരാജിന്റെ പ്രതിമയ്ക്ക് നേരെയും ആക്രമണമുണ്ടായി. സംഭവ സ്ഥലത്ത് അനിഷ്ടങ്ങൾ സംഭവിക്കാതിരിക്കാൻ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ബെലഗാവി ജില്ലയെ ചൊല്ലി നേരത്തെ തന്നെ മഹാരാഷ്ട്രയും കർണാടകയും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം