ചെന്നൈയിൽ നിന്നു കേരളത്തിലേക്കുള്ള മൂന്ന് ട്രെയിനുകൾ ഇന്ന് റദ്ദാക്കി

ചെന്നൈ: റെയിൽവേ പാലത്തിന് കേടു വന്നതിനെ തുടർന്നു ഇന്ന് ചെന്നൈയിൽ നിന്നു കേരളത്തിലേക്കുള്ള മൂന്ന് ട്രെയിനുകൾ റദ്ദാക്കി. മംഗളൂരു എക്സ്പ്രസ് (12685), തിരുവനന്തപുരം എക്സ്പ്രസ് (12695), മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22637) എന്നീ വണ്ടികളാണ് റദ്ദാക്കിയത്.

ആർക്കോണം കാട്പാടി റെയിൽവേ സെക്ഷനിൽ മുകുന്ദരായപുരം-തിരുവലം ഭാഗത്തെ റെയിൽവേ പാലത്തിനാണ് കേടുപാട് സംഭവിച്ചത്. ശനിയാഴ്ച മംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കുള്ള ചെന്നൈ എക്സ്പ്രസ് (12686), ആലപ്പുഴയിൽ നിന്നുള്ള ആലപ്പി എക്സ്പ്രസ് (22640) എന്നീ ട്രെയിനുകളും റദ്ദാക്കി.

കേരളത്തിലേക്കും തിരിച്ച് ചെന്നൈയിലേക്കുമുള്ള മറ്റു ട്രെയിൻ സർവീസുകളെക്കുറിച്ചും അനിശ്ചിതത്വമുണ്ട്. പെട്ടെന്നുള്ള റദ്ദാക്കൽ ക്രിസ്മസ് അവധിക്ക് നാട്ടിൽ വരുന്നവരെ ഏറെ ബാധിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം