15 മുതൽ 18 വയസുവരെയുള്ളവർക്ക് ജനുവരി മൂന്ന് മുതൽ വാക്സിൻ; ബൂസ്റ്റർ ഡോസ് ജനുവരി പത്ത് മുതൽ

ന്യൂഡൽഹി: രാജ്യത്ത് 15 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് ജനുവരി മൂന്ന് മുതൽ കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ചെയ്യുന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമിക്രോൺ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ജനുവരി പത്ത് മുതൽ ബൂസ്റ്റർ ഡോസ് നൽകും. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും 60 വയസിന് മുകളിലുള്ളവർക്കുമായിരിക്കും ബൂസ്റ്റർ ഡോസ് നൽകുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒമിക്രോണിനെതിരെ രാജ്യം ജാഗ്രത പാലിക്കേണ്ട സമയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം മൂലം പല രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും ഒമിക്രോണ്‍ ഒട്ടേറെ പേര്‍ക്ക് കണ്ടെത്തിയിട്ടുണ്ട്,  ഭയം വേണ്ട, കരുതലും ജാഗ്രതയും വർധിപ്പിച്ചാൽ മതി. രോഗത്തിന്റെ തീവ്രാവസ്ഥ നേരിടാൻ രാജ്യം സുസജ്ജമാണ്. പ്രധാനമന്ത്രി പറഞ്ഞു.  മാസ്‌കുകള്‍ പതിവായി ഉപയോഗിക്കാനും കൈകള്‍ അണുവിമുക്തമാക്കാനും വ്യക്തിഗത തലത്തില്‍ എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കുന്നത് കൊറോണയെ ചെറുക്കാനുള്ള മികച്ച ആയുധമാണെന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

18 ലക്ഷം ഐസലേഷൻ ബെഡുകളുണ്ട്. 90 ലക്ഷം ഐസിയു, നോൺ ഐസിയു ബെഡുകൾ ലഭ്യമാണ്. എല്ലാ സംസ്ഥാനങ്ങളിലും ആവശ്യത്തിനു മരുന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഓക്സിജന്‍ ലഭ്യത പര്യാപ്തമാണ്. 3,000-ത്തിലധികം പ്രവര്‍ത്തനക്ഷമമായ പിഎസ്എ ഓക്‌സിജന്‍ പ്ലാന്റുകള്‍ ഉണ്ട്. കൂടാതെ 4 ലക്ഷം സിലിണ്ടറുകള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം