എ.ടി.എം ; സൗജന്യ പരിധി കഴിഞ്ഞുള്ള സേവനങ്ങളുടെ നിരക്ക് കൂട്ടി

ന്യൂഡൽഹി: ബാങ്കുകളുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകളുടെ സൗജന്യ പരിധി കഴിഞ്ഞുള്ള സേവന നിരക്ക് വര്‍ധിപ്പിച്ചു. ഓരോ മാസവും സ്വന്തം ബാങ്കിന്റെ എ.ടി.എം വഴി അഞ്ച് ഇടപാടുകളും മറ്റു ബാങ്കുകളുടെ മെട്രോ നഗരങ്ങളിലെ എ.ടി.എം വഴി മൂന്ന് ഇടപാടുകളും ഇതര നഗരങ്ങളില്‍ അഞ്ച് ഇടപാടുകളുമാണ്, സൗജന്യമായി നല്‍കുന്നത്. ഇതിന് ശേഷമുള്ള ഇടപാടുകള്‍ക്കാണ് തുക ഈടാക്കുന്നത്. നിലവില്‍ 20 രൂപയായിരുന്നു ഓരോ അധിക ഇടപാടിനും ഈടാക്കിയിരുന്നത്. ജനുവരി ഒന്നു മുതല്‍ 21 രൂപയും ജി.എസ്.ടിയുമാണ് നല്‍കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കി.
ഇന്റര്‍ എക്‌സേഞ്ച് ഫീസുമായി ബന്ധപ്പെട്ട നഷ്ടം നികത്താനാണ് വര്‍ധന ഏര്‍പ്പെടുത്തുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം