വിവാഹാഘോഷ പരിപാടിക്കിടെ പോലീസ് അതിക്രമം; എസ്.ഐക്ക് സസ്‌പെന്‍ഷന്‍; അഞ്ച് പോലീസുകാരെ സ്ഥലംമാറ്റി

ബെംഗളൂരു: ഉഡുപ്പി ജില്ലയിലെ കൊട്ടത്തട്ടു ഗ്രാമപഞ്ചായത്തിലെ കൊറഗ കോളനിയില്‍ വിവാഹാഘോഷ പരിപാടിക്കിടെ ഉണ്ടായ പോലീസ് അതിക്രമത്തില്‍ എസ്.ഐക്കും അഞ്ച് പോലീസുകാര്‍ക്കുമെതിരെ നടപടി. കോട്ട പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്യുകയും അഞ്ച് പോലീസുകാരെ സ്ഥലം മാറ്റുകയുമാണ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. കൊറഗ കോളനിയിലെ രാജേഷ് എന്ന യുവാവിന്റെ വിവാഹാത്തോടനുബന്ധിച്ചുള്ള മെഹന്ദി ചടങ്ങിലാണ് പോലീസ് അതിക്രമം ഉണ്ടായത്. ചടങ്ങില്‍ ഉച്ചത്തിൽ പാട്ടുവെച്ചതിനെ തുടർന്നുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പാട്ട് വെക്കുന്നത് ശല്യമാകുന്നു എന്ന് ചൂണ്ടികാട്ടിയാണ് പോലീസ് അതിക്രമം കാട്ടിയത്. പോലീസ് നടത്തിയ ലാത്തി ചർജ്ജിൽ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒമ്പത് പേര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. വരന്‍ ഉള്‍പ്പെടെയുള്ള യുവാക്കളെ സ്റ്റേഷനിലെത്തിക്കുകയും വസ്ത്രങ്ങള്‍ അഴിപ്പിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. സംഭവം അറിഞ്ഞതോടെ പോലീസ് സ്റ്റേഷനുമുന്നിൽ വിവിധ ദളിത് സംഘടനകൾ എത്തി പ്രതിഷേധം നടത്തിയിരുന്നു.

സംഭവത്തിൽ ഉഡുപ്പി പോലീസ് സൂപ്രണ്ട് എന്‍. വിഷ്ണുവര്‍ധന്‍ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് എസ്.ഐ, അഞ്ച് പോലീസുകാര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുത്ത്. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കോട്ട ശ്രീനിവാസ പൂജാരിയുടെ നാട് കൂടിയാണ് കോട്ട. സംഭവത്തെ മന്ത്രി ശക്തമായി അപലപിക്കുകയും കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം