രാത്രി കര്‍ഫ്യൂ ആരംഭിച്ചു; നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കും

ബെംഗളൂരു: ഒമിക്രോണ്‍ ജാഗ്രതയുടെ ഭാഗമായി ഡിസംബര്‍ 28 മുതല്‍ ജനുവരി 7 വരെ ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യൂ ആരംഭിച്ചു. ബെംഗളൂരു നഗരത്തിൽ രാത്രി കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരം കേസെടുക്കുമെന്ന് സിറ്റി പോലീസ് കമീഷണര്‍ കമാല്‍ പാന്ത് അറിയിച്ചു. പുതുവര്‍ഷാഘോഷങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് രാത്രി 10 മണി മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നത്. കര്‍ഫ്യൂ നിര്‍ദേശങ്ങള്‍ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും കമാല്‍ പന്ത് പറഞ്ഞു. അവശ്യ സര്‍വീസുകളെ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കും. നഗരത്തിലെ എല്ലാ സ്ഥാപനങ്ങളും രാത്രി 10 മണിക്ക് ശേഷം പ്രവര്‍ത്തനം അവസാനിപ്പിക്കണം. ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ യാത്രാ രേഖകള്‍ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം