ഓടുന്ന ട്രെയിനിന്റെ കോച്ചുകൾക്ക് തകരാറുണ്ടെങ്കിൽ അറിയിക്കുന്ന സംവിധാനമുള്ള സ്മാർട്ട് കോച്ചുകൾ ഓടിത്തുടങ്ങി

തൃശ്ശൂർ: ഓടുന്ന ട്രെയിനിന്റെ കോച്ചുകൾക്ക് തകരാറുണ്ടെങ്കിൽ അറിയിക്കുന്ന സംവിധാനമുള്ള സ്മാർട്ട് കോച്ചുകൾ ഓടിത്തുടങ്ങി. ഇത്തരത്തിലുള്ള രണ്ട് കോച്ച് തിരുവനന്തപുരം ഡിവിഷനിലുമെത്തി. കൊച്ചുവേളി-ബസനവാടി ഹംസഫർ എക്സ്പ്രസിലാണ് ഇവ ഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് 100 സ്മാർട്ട് കോച്ചുകളാണ് പുറത്തിറക്കിയത്. റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിലാണ് കോച്ചുകൾ നിർമിക്കുന്നത്. മുംബൈ സെൻട്രൽ-ന്യൂഡൽഹി ഹംസഫർ എക്സ്പ്രസിലെ കോച്ചുകളെല്ലാം സ്മാർട്ടാണ്.

വൈബ്രേഷൻ മോണിറ്ററിങ് സിസ്റ്റമാണിത്. ഒരു കോച്ചിന് എട്ട് ചക്രങ്ങളാണുള്ളത്. ചക്രങ്ങൾക്കു മുകളിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകളാണ് അടിസ്ഥാനഘടകം. ഓട്ടത്തിൽത്തന്നെ ചാർജ് ചെയ്യുന്നതാണിത്.

കോച്ചിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ആദ്യം പ്രതിഫലിക്കുക ചക്രങ്ങളിലായിരിക്കും. അത്തരം പ്രശ്നങ്ങൾ സെൻസർ കണ്ടെത്തി തൊട്ടടുത്തുള്ള മറ്റൊരു യൂണിറ്റിലേക്ക് എത്തിക്കും. ഇവിടെ സിം കാർഡ് അടക്കമുള്ള സംവിധാനമാണുള്ളത്.

ഓടുന്ന വണ്ടിയുടെ ചക്രങ്ങളിലുണ്ടാകുന്ന തകരാറുകൾ സിം കാർഡിൽനിന്ന് നിശ്ചിതസ്ഥലങ്ങളിലുള്ള സെർവറുകളിലേക്ക് അയയ്ക്കുന്നു. തകരാറുകളുടെ ഗൗരവം അനുസരിച്ച് വിവിധ കളർ കോഡുകളാണ് കംപ്യൂട്ടറിൽ തെളിയുക. ഒരു സ്വകാര്യ ഏജൻസിക്കാണ് സിഗ്നലുകൾ കൈകാര്യംചെയ്യാനുള്ള ടെൻഡർ നൽകിയിരിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം