ആശങ്കയായി കോവിഡ് വ്യാപനം; ബംഗാളില്‍ സ്‌കൂളുകള്‍ അടച്ചു. ഓഫീസുകളില്‍ പകുതി ജീവനക്കാര്‍ മാത്രം

കൊൽക്കത്ത: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ സർക്കാർ. സ്കൂളുകളും സിനിമാശാലകളും അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടും. സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം പകുതിയായും വെട്ടിക്കുറച്ചു. ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, ബാർബർ ഷോപ്പുകൾ എന്നിവയും അടച്ചുപൂട്ടാൻ തീരുമാനിച്ചു. യു.കെയിൽ നിന്നുളള വിമാന സർവീസും നിർക്കലാക്കി. പ്രാദേശിക ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. രാത്രി ഏഴ്‌ മണി മുതല്‍ പ്രാദേശിക ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ലെന്ന് ചീഫ്‌ സെക്രട്ടറി എച്ച്.കെ ദ്വിവേദി അറിയിച്ചു.

ദീര്‍ഘ ദൂര, മെയില്‍, പാസഞ്ചര്‍ ട്രെയിനുകള്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കും. കൊല്‍ക്കത്ത മെട്രോ സര്‍വീസുകള്‍ക്ക് അമ്പത് ശതമാനം കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. സുവോളജിക്കല്‍ ഗാര്‍ഡന്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ജിം, സ്വിമ്മിങ് പൂളുകള്‍ തുടങ്ങിയവയ്ക്കും പ്രവര്‍ത്തനാനുമതിയില്ല.

ബാറുകള്‍, റെസ്‌റ്റോറന്‍റുകള്‍, നൈറ്റ് ക്ലബ്ബുകള്‍, പബ്ബുകള്‍, ഷോപ്പിങ് കോംപ്ലക്‌സുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍ തുടങ്ങിയവയ്ക്ക് അമ്പത് ശതമാനം കപ്പാസിറ്റിയില്‍ പ്രവര്‍ത്തിയ്ക്കാം. അതേസമയം, അഞ്ച് ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുമെന്ന് കരുതുന്ന ഗംഗാസാഗര്‍ മേളക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല

കഴിഞ്ഞ ദിവസം ബംഗാളിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 4,512 ആണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള മൂന്നാമത്തെ സംസ്ഥാനവും ബംഗാളാണ്. നിലവിൽ 20 ഒമിക്രോൺ കേസുകളാണ് ബംഗാളിലുള്ളത്. ഒമിക്രോൺ കേസുകളുടെ വ്യാപനവും സംസ്ഥാന സർക്കാരിനെ ആശങ്കയിലാക്കുന്നുണ്ട്.

രാജ്യത്താകമാനം കോവിഡ്, ഒമിക്രോൺ രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മഹാരാഷ്ട്ര, ദല്‍ഹി, കേരളം തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലെ രോഗവ്യാപനം മൂലം ഒരാഴ്ചക്കിടെ നാലിരട്ടി വര്‍ധനയാണ് പ്രതിദിന രോഗവ്യാപനത്തിലുണ്ടായിരിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം