വസ്തു രജിസ്‌ട്രേഷൻ അടിസ്ഥാനവിലയില്‍ മൂന്ന് മാസത്തേക്ക് 10 ശതമാനം ഇളവ് നല്‍കി

ബെംഗളൂരു: അടുത്ത മൂന്ന് മാസത്തേക്ക് സംസ്ഥാനത്തുടനീളം വസ്തു രജിസ്‌ട്രേഷനിലെ അടിസ്ഥാന വിലയില്‍ (പ്രോപ്പര്‍ട്ടി ഗൈഡന്‍സ് വാല്യൂ) 10 ശതമാനം കുറച്ചതായി റവന്യൂ മന്ത്രി ആര്‍ അശോക അറിയിച്ചു. സര്‍ക്കാറിന്റെ പുതുവത്സര സമ്മാനമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയാണ് ഈ ആനുകൂല്യം പ്രാബല്യത്തില്‍ ഉണ്ടാകുക. സ്ഥലമോ, കെട്ടിടമോ, ഫ്‌ലാറ്റോ ഉള്‍പ്പെടുന്ന വസ്തുക്കള്‍ വാങ്ങുമ്പോഴാണ് ഇളവ് ലഭിക്കുക. വസ്തുവിന്റെ അടിസ്ഥാന വിലയില്‍ കുറവ് വരുന്നതോടെ ഇടപാടുകാര്‍ നല്‍കേണ്ട സ്റ്റാമ്പ് ഡ്യൂട്ടിയില്‍ കുറവ് വരും. ഓരോ പ്രദേശത്തിന്റെ പ്രത്യേകതയും കെട്ടിടങ്ങളുടെ ഘടനയും പരിഗണിച്ചാണ് വസ്തുവിന്റെ ഗൈഡന്‍സ് മൂല്യം സര്‍ക്കാര്‍ നിശ്ചയിക്കുന്നത്. ഈ വിലയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സര്‍ക്കാര്‍ സ്റ്റാമ്പ് ഡ്യൂട്ടിയും മറ്റു നികുതികളും ഈടാക്കുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം