മണിമേഖല സെന്റര്‍ ഫോര്‍ ക്ലാസിക്കല്‍ ഡാന്‍സിലെ ഭരതനാട്യം അരങ്ങേറ്റം ഇന്ന്

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മണിമേഖല സെന്റര്‍ ഫോര്‍ ക്ലാസിക്കല്‍ ഡാന്‍സിലെ ഭരതനാട്യം വിദ്യാര്‍ഥികളായ ആദ്യയുടെയും പ്രതീക്ഷയുടെയും അരങ്ങേറ്റം ഇന്ന്. ഇന്ദിരാനഗറിലെ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഹാളില്‍ വൈകുന്നേരം ആറിന് നടക്കുന്ന പരിപാടി പ്രശ്‌സത നര്‍ത്തകിയും നടിയുമായ ശ്രീദേവി ഉണ്ണി ഉത്ഘാടനം ചെയ്യും.

വായ്പ്പാട്ടില്‍ ശ്രീമതി ശ്രീലത വി നമ്പൂതിരി, മൃദംഗത്തില്‍ വിദ്വാന്‍ നാരായണസ്വാമി, വയലിനില് വിദ്വാന്‍ മൈസൂര്‍ ആര്‍ ദിവാകര്‍ എന്നിവര്‍ ഒത്തുചേരും.

ആദ്യയും പ്രതീക്ഷയും. ഉത്തര അന്തര്‍ജനത്തിനൊപ്പം

ഭരതനാട്യം- ഒഡീസ്സി നര്‍ത്തകിയായ ഉത്തര അന്തര്‍ജനത്തിന്റെ ശിഷ്യരാണ് ആദ്യയും പ്രതീക്ഷയും. രവീന്ദ്ര ദുബാലിന്റെയും ഫല്‍ഗുണിയുടെയും മകളായ ആദ്യ നാഷനല്‍ പബ്ലിക് സ്‌കൂള്‍ 7ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ശിഷ്യ ബി.ഇ.എം.എല്‍ പബ്ലിക്ക് സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രതീക്ഷ മലയാളികളായ സാജന്റെയും രഞ്ജിതയുടെയും മകളാണ്.

ലളിതാംബിക അന്തര്‍ജനത്തിന്റെ കൊച്ചു മകളായ ഉത്തര 6 വര്‍ഷമായി എല്‍.ബി. എസ് നഗറില്‍ മണിമേഖല സെന്റര്‍ ഫോര്‍ ക്ലാസിക്കല്‍ ഡാന്‍സ് എന്ന നൃത്ത വിദ്യാലയം നടത്തി വരികയാണ്. സൂര്യാ ഫെസ്റ്റിവല്‍ തുടങ്ങി ഒട്ടനേകം വേദികളിലും, ഓസ്‌ട്രേലിയ, മലേഷ്യ, സിംഗപ്പൂര്‍, ദോഹ, ഖത്തര്, ദുബായ്, ബഹ്‌റൈന് തുടങ്ങി ഒട്ടനവധി വിദേശ രാജ്യങ്ങളിലും നൃത്തം അവതരിപ്പിച്ചിട്ടുള്ള ഉത്തര ദക്ഷിണേന്ത്യയിലെ വിരളം ഒഡീസ്സി നര്‍ത്തകരില്‍ ഒരാളാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം