കർണാടകയിൽ മന്ത്രിയും കോൺഗ്രസ് എം.പിയും തമ്മിൽ പൊതുവേദിയിൽ ഏറ്റുമുട്ടൽ

ബെംഗളൂരു: കർണാടകയിൽ നടന്ന പൊതു പരിപാടിക്കിടെ മന്ത്രിയും കോൺഗ്രസ് എം.പിയും തമ്മിൽ ഏറ്റുമുട്ടി. രാമനഗര ജില്ലയിൽ നടന്ന പൊതു പരിപാടിക്കിടെയാണ് സംസ്ഥാന ഐ.ടി മന്ത്രി ഡോ. സി.എൻ. അശ്വത് നാരായണനും ബെംഗളൂരു റൂറൽ എം.പി. ഡി.കെ. സുരേഷും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. രാമനഗരയിൽ ഡോ. ബി. ആർ അംബേഡ്കറിൻ്റേയും ബെംഗളൂരു നഗരത്തിൻ്റെ സ്ഥാപകനായ കെമ്പെഗൗഡയുടെയും പ്രതിമ അനാഛാദനം ചെയ്യുന്ന സർക്കാരിന്റെ പരിപാടിക്കിടെയാണ് ഇരു നേതാക്കളും നേർക്കുന്നേരെ എത്തിയത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വേദിയിലിരിക്കവെയാണ് സംഭവം.

വേദിയിൽ അശ്വത് നാരായൺ പ്രസംഗിക്കവെ കോൺഗ്രസ് എംപിയും ബെംഗളൂരു റൂറൽ എംഎൽസി എസ് രവിയും മന്ത്രിക്ക് നേരെ അടുക്കകുയായിരുന്നു. വികസന പദ്ധതികളുമായി ബന്ധപ്പെട്ട ബിജെപി മന്ത്രിയുടെ പ്രസംഗമാണ് കോൺഗ്രസ് എംപിയെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസിനും ജെഡിഎസ്സിനും സ്വാധീനമുള്ള മണ്ഡലമാണ് രാമനഗര. വോട്ട് വാങ്ങുന്നതല്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. മന്ത്രിയും എംപിയും നേർക്കുന്നേരെ എത്തിയപ്പോൾ പോലീസും മറ്റ് സുരക്ഷ ഉദ്യോഗസ്ഥരും ചേർന്ന് ഇരു നേതാക്കളെയും പിടിച്ച് മാറ്റുകയായിരുന്നു.

മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഡി കെ സുരേഷ് വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബിജെപി ബാനറുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചു. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്‍റെ സഹോദരനാണ് ഡി കെ സുരേഷ് എംപി.

 

.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം