മലയാളി യുവാവിനെ ആക്രമിച്ച് പണവും ഫോണും കവര്‍ന്നു

ബെംഗളൂരു: കേരളത്തില്‍ നിന്നും രാവിലെ ബെംഗളൂരുവിലെത്തിയ മലയാളി യുവാവിനെ രണ്ടംഗ സംഘം കുത്തി പരിക്കേല്‍പ്പിച്ച് പണവും ഫോണും തട്ടിയെടുത്തു. കഴിഞ്ഞ ദിവസം രാവിലെ ആറ് മണിക്ക് ലാല്‍ബാഗിലെ വെസ്റ്റ് ഗേറ്റിന് സമീപമാണ് സംഭവം. തൃശൂര്‍ സ്വദേശി ഫയാസ് മുഹമ്മദ് (23) ആണ് കവര്‍ച്ചക്കിരയായത്.

ബെംഗളൂരുവിലെ സുഹൃത്തിനെ സന്ദര്‍ശിക്കാനാനെത്തിയതായിരുന്നു ഫയാസ്. ഈസ്റ്റ് ഗേറ്റിന് മുന്നില്‍ കാബ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നതിനിടെയാണ് രണ്ടംഗ സംഘം ബൈക്കിലെത്തി കത്തി ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയത്. അക്രമികളിലൊരാള്‍ ഫയാസില്‍ നിന്നും ഫോണും 1000 രൂപയും തട്ടിപറിച്ചെങ്കിലും ഫോണ്‍ ഫയാസ് തിരിച്ചെടുക്കുന്നതിനിടെ ഒരാള്‍ കത്തികൊണ്ട് ഫയാസിന്റെ വയറ്റിലും കൈയിലും കുത്തുകയായിരുന്നു. പരിസരത്തുണ്ടായിരുന്ന യാത്രക്കാരില്‍ ചിലര്‍ ഓടിയെത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റ ഫയാസിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിദ്ധാപുര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം