ഐ എസ് ബന്ധമെന്ന് ആരോപണം; യുവതി കസ്റ്റഡിയില്‍

ബെംഗളൂരു: ഐ.എസ്. ബന്ധം ആരോപിച്ച് യുവതിയെ എന്‍.ഐ.എ സംഘം കസ്റ്റഡിയിലെടുത്തു. മുന്‍ ഉള്ളാള്‍ എം.എല്‍.എ പരേതനായ ബി.എം. ഇദ്ദിനബ്ബയുടെ മകന്‍ അനസ് അബ്ദുള്‍ റഹ്മാന്റെ ഭാര്യ മറിയം എന്ന ദീപ്തി മര്‍ളയാണ് കസ്റ്റഡിയിലായത്. ഉള്ളാള്‍ മാസ്തികട്ട ബി.എം. കോമ്പൗണ്ടിലെ വീട്ടിലെത്തിയ ഡല്‍ഹിയില്‍ നിന്നുള്ള എന്‍.ഐ.എ അസിസ്റ്റന്റ് ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസര്‍ കൃഷ്ണ കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.

ഐ. എസ്. അനുകൂല ആശയങ്ങളുള്ള യൂ ട്യൂബ് ലിങ്കുകളും മറ്റും പ്രചരിപ്പിച്ച് ആളുകളെ ഐ.എസിലെത്തിക്കാന്‍ നേതൃത്വം നല്‍കി എന്നാരോപിച്ചാണ് അറസ്റ്റ്. ക്രോണിക്കിള്‍’ ഫൗണ്ടേഷന്‍ എന്ന ഇന്‍സ്റ്റാഗ്രാം പേജ് വഴി ഐ.എസ്. ആശയങ്ങള്‍ പ്രചരിപ്പിച്ചതിലും യുവതിക്ക് പങ്കുണ്ടെന്നാണ് എ.എന്‍..ഐയുടെ നിഗമനം

ആഗസ്റ്റില്‍ എ.എന്‍.ഐ ഇവിടെ പരിശോധന നടത്തിയിരുന്നു. രണ്ടു ദിവസത്തെ അന്വേഷണത്തിനൊടുവില്‍ ഇവരുടെ ഭര്‍ത്താവിന്റെ സഹോദരപുത്രന്‍ അമ്മാര്‍ അബ്ദുള്‍ റഹ്മാനെ അറസ്റ്റ് ചെയ്തിരുന്നു. മറിയത്തെ രണ്ടു ദിവസം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. പിന്നീട് എന്‍.ഐ.എയുടെ നിരീക്ഷണത്തിലായിരുന്ന മറിയത്തെ തിങ്കളാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്.

കുടക് വീരാജ്‌പേട്ടെ സ്വദേശിനിയായ ദീപ്തി മര്‍ളി മംഗളൂരുവില്‍ ബി.ഡി എസിന് പഠിക്കുമ്പോഴാണ് അനസ് അബ്ദുള്‍ റഹ്മാനുമായി പ്രണയത്തിലാകുന്നത്. പിന്നീട് മതം മാറി വിവാഹിതയായി മറിയം എന്ന പേര് സ്വീകരിക്കുകയായിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം