കര്‍ണാടകയിലെ കോവിഡ് വ്യാപനം: അടുത്ത ആറ് ആഴ്ചകള്‍ നിര്‍ണായകമെന്ന് ആരോഗ്യ മന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് ഒരോ ദിവസവും കോവിഡ് – ഒമിക്രോണ്‍ കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ അടുത്ത ആറ് ആഴ്ചകള്‍ നിര്‍ണായകമെന്ന് ആരോഗ്യ മന്ത്രി ഡോ. കെ. സുധാകര്‍ പറഞ്ഞു. രോഗവ്യാപനം നിയന്ത്രിക്കാന്‍ അടുത്ത നാലോ – ആറോ ആഴ്ചയങ്കിലും വേണ്ടിവരുമെന്നും മൂന്നാം തരംഗം വേഗത്തില്‍ പടരുന്നത് പോലെ വേഗത്തില്‍ കുറയുമെന്നും കുറഞ്ഞത് നാലോ അഞ്ചോ ആഴ്ചയെങ്കിലും ജാഗ്രത പാലിച്ചാല്‍ ഇത് നിയന്ത്രിക്കാന്‍ സാധിക്കുമെന്നും അണുബാധയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം തരംഗത്തെ പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ ജനുവരി 19 വരെ വാരാന്ത്യകര്‍ഫ്യൂ ഏര്‍പ്പെടുത്താനും, പൊതു സ്ഥലങ്ങളിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കാനായി പൊതു പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.  ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ യഥാസമയം പാലിച്ച് സര്‍ക്കാരുമായി സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

അതേ സമയം കര്‍ണാടകയിലെ പ്രതിദിന കോവിഡ് നിരക്ക് ഇന്നലെ ഇരട്ടിയോളമെത്തി. 4246 പേര്‍ക്കാണ് സംസ്ഥാനത്ത് ബുധനാഴ്ച്ച രോഗം സ്ഥിരീകരിച്ചത്. ബെംഗളൂരുവില്‍ 3605 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്താകെ 17414 സജീവ കോവിഡ് കേസുകളാണ് ഉള്ളത്. ഇതില്‍ 14762 പേരും ബെംഗളൂരുവിലാണ്.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം