മാക്കൂട്ടം ചുരപ്പാതയിലെ യാത്രാ നിയന്ത്രണം ജനുവരി 19 വരെ നീട്ടി

വീരാജ്‌പേട്ട : മാക്കൂട്ടം ചുര പാതവഴി കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിന് ആര്‍.ടി. പി.സി.ആര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കുടക് ജില്ലാ ഭരണ കൂടത്തിന്റെ ഉത്തരവ് ഈ മാസം 19 വരെ നീട്ടി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാരാന്ത്യ കര്‍ഫ്യൂവും ജില്ലയില്‍ കർശനമായി നടപ്പാക്കും. വെള്ളിയാഴ്ച രാത്രി പത്ത് മണി മുതല്‍ തിങ്കളാഴ്ച രാവിലെ 10 മണി വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മാക്കൂട്ടം ചെക്ക് പോസ്റ്റില്‍ പരിശോധന കർശനമായി തുടരുകയാണ്. യാത്രക്കാരെ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് ശേഷം മാത്രമേ കയറ്റിവിടുന്നുള്ളു. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി. പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ചരക്ക് വാഹന തൊഴിലാളികളില്‍ ഏഴു ദിവസത്തിനുള്ളില്‍ എടുത്ത ആര്‍.ടി. പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമാണ് കുടക് ജില്ലാ ഭരണകൂടം നിര്‍ബന്ധമാക്കിയത്. നിയന്ത്രണങ്ങൾ എർപ്പെടുത്തി 180 ദിവസം പിന്നിട്ടിരിക്കുകയാണ്.

അതേ സമയം ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റില്ലാതെ അതിര്‍ത്തിയിലെത്തിയ ചിലരെ പണം വാങ്ങി കടത്തിവിട്ട ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. ചെക്ക് പോസ്റ്റില്‍ സ്ഥാപിച്ച നിരീക്ഷണ കാമറ പരിശോധിച്ചതോടെ പോലീസുകാര്‍ പണം വാങ്ങുന്നത് ഉന്നത അധികാരികള്‍ സ്ഥിരീകരിക്കുകയായിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം