കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കോട്ടയം: മെഡിക്കൽ കോളേജിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയത് ആൺസുഹൃത്തിനെ ബ്ലാക്മെയിൽ ചെയ്യാൻ. പോലീസ് കസ്റ്റഡിയിലുള്ള നീതുവിന് ഇബ്രാഹിമുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇതിനിടെ ഇബ്രാഹിം മറ്റൊരു വിവാഹംകഴിക്കാൻ തീരുമാനിച്ചതോടെ ബ്ലാക്മെയിൽ ചെയ്യുന്നതിനാണ് തന്റെ കുഞ്ഞാണെന്ന് കാണിക്കാൻ വേണ്ടി നീതു കുട്ടിയെ തട്ടിക്കൊണ്ട് പോയത്.

പരസ്പരബന്ധമില്ലാതെയാണ് നീതു പോലീസിനോട് സംസാരിക്കുന്നത്. കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ വിശദമായ ആസൂത്രണം നീതു നടത്തിയിരുന്നുവെന്നും വിവരങ്ങളുണ്ട്. നീതുവിന്റെ ആൺസുഹൃത്ത് ഇബ്രാഹിം ബാദുഷയെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

നീതു മുൻപ് ഗർഭം അലസിപ്പിച്ചിരുന്നു. തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിമിന്റേതാണെന്ന് വിശ്വസിപ്പിച്ച് വരുതിയിലാക്കാനായിരുന്നു ശ്രമം. പലപ്പോഴായി ഇബ്രാഹിം തന്റെ പക്കൽ നിന്ന് പണവും സ്വർണവും കൈക്കലാക്കിയിട്ടുണ്ടെന്നും നീതു പോലീസിനോട് പറഞ്ഞു.

ഗൈനക്കോളജി വിഭാഗത്തിൽ നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയന്ന വാർത്ത ഞെട്ടലോടെയാണ് വാർഡിലുള്ളവരും കൂട്ടിരിപ്പുകാരും കേട്ടത്. ആരുടെ കുട്ടിയെയാണ് കാണാതായതെന്നും തങ്ങളുടെ കുട്ടി സുരക്ഷിതമാണോയെന്നുമായിരുന്നു വാർഡിലും പുറത്തുള്ള ബന്ധുക്കളുടെയും ആശങ്ക.

അഞ്ചുമിനിറ്റിനുള്ളിൽ പോലീസെത്തി. കാണാതായ കുട്ടിയുടെ വിവരങ്ങൾ ലഭ്യമായതോടെ കാര്യങ്ങൾ അന്വേഷണത്തിന്റെ ഗതിയിലേക്ക് നീങ്ങി. വിവരം സമൂഹമാധ്യമങ്ങളിൽ പടർന്നു. വാർഡിലുള്ളവരുടെ കൂട്ടിരിപ്പുകാർ ബൈക്കുകളിൽ സമീപപ്രദേശങ്ങളിൽ തിരച്ചിലിനായി ഇറങ്ങി. അരമണിക്കൂറിനുള്ളിൽ കുട്ടി സമീപത്തെ ഫ്ലോറൽ പാർക്കിലുണ്ടെന്നുള്ള വിവരം ആശുപത്രിയിലെത്തി.

അതോടെ കുട്ടിയെ എത്തിക്കുന്നതും കാത്ത് നൂറുകണക്കിനാളുകൾ ഗൈനക്കോളജി വിഭാഗത്തിനുമുന്നിൽ തടിച്ചുകൂടി. അപ്പോഴേക്കും സമയം വൈകീട്ട് നാലര കഴിഞ്ഞിരുന്നു. ഗാന്ധിനഗർ എസ്.ഐ. പി.എസ്. റെനീഷ് കുഞ്ഞിനെ കൈവെള്ളയിൽ പൊതിഞ്ഞ് കൊണ്ടുവന്നത്. അതോടെ ആശങ്ക ആഹ്ളാദത്തിന് വഴിമാറി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം