വഴി തെറ്റി ബെംഗളൂരുവില്‍ എത്തിയ വയോധികനെ നാട്ടിലെത്തിച്ച് കേരള സമാജം

ബെംഗളൂരു: വഴി തെറ്റി ബെംഗളൂരുവില്‍ എത്തിയ പാലക്കാടുകരനായ വയോധികനെ നാട്ടിലെത്തിച്ച് കേരള സമാജം. പുട്ടപര്‍ത്തിയില്‍ പോകാനെന്നു പറഞ്ഞു വീടുവിട്ടിറങ്ങിയ വയോധികനായ പാലക്കാട് ശേഖരിപുരം സ്വദേശി വെങ്കട്ടരാമനെയാണ് കഴിഞ്ഞ ദിവസം രാത്രി മാര്‍ത്തഹള്ളിയിലെ കട തിണ്ണയിയില്‍ കണ്ടെത്തിയത്.

മലയാളിയാണെന്ന് തിരിച്ചറിഞ്ഞ ഒരാൾ കേരള സമാജം ഭാരവാഹികളെ വിവരമറിയിച്ചതിനെ തുടർന്ന് അള്‍സൂര്‍ സോണ്‍ നേതാക്കളായ രാജശേഖരന്‍, രാജീവന്‍ എന്നിവര്‍ സ്ഥലത്തെത്തി. അവശനിലയിലായിരുന്ന അദ്ദേഹത്തിന് ഭക്ഷണവും വെള്ളവും വാങ്ങി നല്‍കി ഹോട്ടലില്‍ താമസിപ്പിച്ചു. കയ്യിലുണ്ടായിരുന്ന രേഖകള്‍ ഉപയോഗപ്പെടുത്തി പോലിസ് മുഖേന നാട്ടിലുള്ള ബന്ധുക്കളെ വിവരമറിയിച്ചു. നാട്ടിലുള്ള മകന്‍ എസ് വി ശ്രീനിവാസനും ബന്ധുക്കളും ബെംഗളൂവില്‍ എത്തി അദ്ദേഹത്തെ നാട്ടിലേക്കു കൊണ്ടുപോയി.

കേരള സമാജം ജനറല്‍സെക്രട്ടറി റജികുമാര്‍, കെ ആര്‍ പുരം സോണ്‍ ചെയര്‍മാന്‍ ഹനീഫ്, അള്‍സൂര്‍ സോണ്‍ ഭാരവാഹികളായ രാജശേഖരന്‍, രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം