കോവിഡ് വ്യാപനം; മഹാരാഷ്ട്രയിൽ തീയേറ്ററുകൾ വീണ്ടും അടയുന്നു

 

 

മുംബൈ: കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ തിയേറ്ററുകൾ അടച്ചു തുടങ്ങി. നിയന്ത്രണങ്ങൾ കർശനമാക്കിയതോടെയാണ് മുംബൈയിലടക്കം സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ അടച്ചുതുടങ്ങിയത്. പുതിയ സിനിമകൾ റിലീസ് ചെയ്യാത്തതും തിയേറ്ററുകൾ അടച്ചിടാൻ കാരണമായി. ഇന്നു മുതൽ സിനിമാ തിയേറ്ററുകളിൽ 50 ശതമാനം പേർക്കു മാത്രമേ പ്രവേശിക്കാൻ അനുവാദമുള്ളൂ.

മാത്രമല്ല കോവിഡ് വ്യാപനം കൂടിയതോടെ തിയേറ്ററുകളിലേക്ക് വരുന്നവരുടെ എണ്ണവും കുറയാൻ തുടങ്ങി. ഇതൊക്കെയാണ് തിയേറ്ററുകൾ അടച്ചിടുകയാണ് നല്ലതെന്ന തീരുമാനത്തിലേക്ക് ഉടമകളെ എത്തിക്കാൻ കാരണമായത്.

തമിഴ്നാട്, കർണാടക, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥിതിയും സമാനമാണ്. നോ വേ ഹോം, പുഷ്പ: ദി റൈസ്, 83 തുടങ്ങിയ സിനിമകളാണ് നിലവിൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. ഇവ പിൻവലിക്കുന്നതോടെ മിക്ക തിയേറ്ററുകളും പ്രവർത്തനം നിർത്താനാണ് സാധ്യത.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം