സംസ്ഥാനത്ത് കരുതൽ ഡോസ് വിതരണം ഇന്ന് മുതൽ

 

ബെംഗളൂരു: കര്‍ണാടകയില്‍ അര്‍ഹരായ 21 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് കോവിഡ് വാക്‌സിന്റെ മുന്‍ കരുതല്‍ ഡോസ് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. ബൂസ്റ്റര്‍ ഡോസ് സംസ്ഥാനതല വിതരണ ഉദ്ഘാടനം അടല്‍ ബിഹാരി വാജ്‌പേയി മെഡിക്കല്‍ കോളേജ് ആന്റ് റിസര്‍ച്ച് സെന്ററില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിര്‍വഹിക്കും.

ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍, 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും മറ്റ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും കരുതല്‍ ഡോസ് വിതരണത്തിന് പ്രത്യേക സംവിധാനമൊരുക്കിയതായും സംസ്ഥാനത്ത് ആവശ്യത്തിന് വാക്‌സിന്‍ സ്റ്റോക്കുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് 7.2 ലക്ഷം ആരോഗ്യപ്രവര്‍ത്തകരും 8.9 ലക്ഷം കോവിഡ് മുന്‍നിര പോരാളികളും രണ്ടുഡോസ് വാക്‌സിനുമെടുത്തിട്ടുണ്ട്. ഇവര്‍ക്കുപുറമേ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ 60 വയസ്സിന് മുകളില്‍ പ്രായമുള്ള 62 ലക്ഷംപേരില്‍ 20 ശതമാനം പേരും കരുതല്‍ ഡോസ് സ്വീകരിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.

രണ്ട് ഡോസ് കോവാക്‌സിന്‍ എടുത്തവര്‍ക്ക് മൂന്നാം ഡോസ് കോവാക്‌സിനും രണ്ടു ഡോസ് കോവി ഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് മൂന്നാം ഡോസ് കോവിഷീല്‍ഡുമാണ് നല്‍കുക.
അതേ സമയം ഒന്നും രണ്ടും ഡോസായി സ്പുട്‌നിക് വാക്‌സിന്‍ സ്വീകരിച്ച ഗുണഭോക്താക്കള്‍ക്ക് നിലവില്‍ മുന്‍കരുതല്‍ ഡോസ് നല്‍കില്ല. ഇത്തരക്കാര്‍ക്ക് വേണ്ടി പിന്നീട് പ്രത്യേക അറിയിപ്പ് പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കരുതല്‍ വാക്‌സിന് പ്രത്യേക രജിസ്‌ട്രേഷന്‍ ആവശ്യമില്ല. അതേസമയം വാക്‌സിന്‍ സ്ലോട്ടുകള്‍ പോര്‍ട്ടലിലൂടെ ബുക്കുചെയ്യാം. നേരിട്ട് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തി വാക്‌സിന്‍ സ്വീകരിക്കാനുള്ള സൗകര്യവുമുണ്ടാകും. മൂന്നാംഡോസ് സ്വീകരിച്ചശേഷം കോവിന്‍ പോര്‍ട്ടലില്‍നിന്ന് ആവശ്യമെങ്കില്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം