പ്രാണന്‍ നഷ്ടമായ രണ്ട് കഥകള്‍

-മുഹമ്മദ് കുനിങ്ങാടിന്റെ കഥകള്‍
പ്രാണന്‍ പിരിഞ്ഞത്

ചേതനയറ്റ ശരീരം വീണ്ടും പ്രാണനായി കാത്തിരിക്കുംപോലെ അക്ഷമയോടെ ആറുകാൽ കട്ടിലിൽ മലർന്നുകിടന്നിട്ടുണ്ടായിരുന്നു. മന്ത്രങ്ങളും മാരണങ്ങളും ചര്യയാക്കിയ ജീവിതത്തിന് അവസാനമുണ്ടെന്ന് വിശ്വസിക്കാൻ അവർക്ക് കഴിയുമായിരുന്നില്ല. പ്രാണൻ തിരിച്ചുനൽകാനുള്ള സിദ്ധനെ കാത്തിരുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു.
പ്രകൃതിയ്ക്ക് അതിന്റെ പ്രതിഭാസങ്ങൾ മൂടിവെക്കാനറിയില്ലായിരുന്നു. ചീഞ്ഞളിഞ്ഞ ഗന്ധം ശരീരം പുറം തള്ളിയിരുന്നത് സമൂഹ്യമാധ്യമങ്ങളിലൂടെ വാർത്തകൾ വ്യാപിക്കുന്നതിലും വേഗത്തിലും കാഠിന്യത്തിലുമായിരുന്നു. അനാചാരങ്ങളെയെതിർത്ത് ആരാധന
പഠിപ്പിച്ചിരുന്നവർ ആടുമേച്ച് പുണ്യം നേടാൻ മരുഭൂമിയിലെ മലകൾ തേടിപ്പോയിരുന്നു. ഉടുതുണി പാദത്തിനടുത്ത് താഴ്ന്ന് പോകുന്നതിൽ സൂക്ഷ്മത പാലിച്ച് മീശയില്ലാത്ത അവരുടെ വലിയ താടിരോമങ്ങൾ തടവിക്കൊണ്ടിരിക്കുകയായിരുന്നു. എല്ലാറ്റിനും മാത്സര്യപൂർവ്വം ഒന്നാമതെത്തിയ പടച്ചോന്റെ സ്വന്തം നാട് ജീവൻ പറന്നുപോയ ശരീരത്തിൽ വീണ്ടും ജീവനെത്തിക്കാൻ ദിവ്യനെക്കാത്തെന്ന വിശ്വാസം കടൽക്കടന്ന് പാശ്ചാത്യരിലെത്തിയപ്പോൾ തങ്ങൾ പോയതിൽപ്പിന്നെ എഴുപത് വർഷത്തിനിടയിൽ ഇങ്ങനെയൊക്കെയായല്ലോ എന്ന് തിരിഞ്ഞുനോക്കുകയായിരുന്നു അവര്‍🔴

 

പ്രാണവായു

എണ്ണം തികഞ്ഞില്ലല്ലോ. ഭരണാധിപൻ കാര്യദർശിയോടുതിരക്കി.
മുപ്പതിൽ നിന്നും അറുപതിലെത്തിയ ആവേശത്തിലായിരുന്ന അയാളുടെ മറുപടി ഭരണാധിപനെ ആവേശിപ്പിച്ചില്ല. പ്രാണവായു മുടക്കി പത്തുപൈതങ്ങളെക്കൂടി കരുതികൊടുത്തിട്ടെങ്കിലും മഹാരാജ്യത്തിന്റെ സ്വാതന്ത്യമാഘോഷിക്കുന്ന എഴുപതെണ്ണം തികയ്ക്കണമെന്ന് ഭരണാധിപനാക്രോശിക്കുന്നത് കേട്ടുകൊണ്ടയാൾ ആശുപ്രതി മുറ്റത്തെത്തുമ്പോഴെതിരേറ്റത് പ്രാണവായുവിനായിപ്പൊരുതി വീരമൃത്യുവരിച്ച കുരുന്നു പോരാളികളുടെ തളിർമേനികളെയായിരുന്നു. ചട്ടിത്തൊപ്പിവെച്ച് നിയമപാലകർ ചാടിയിറങ്ങിയത് പഴയഒരു വാഗൺ (ട്രാജഡിയിൽ) നിന്നായിരുന്നു.🔴

 

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം