ബെംഗളൂരു- മൈസൂരു റോഡിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ ആറ് പേർ മരിച്ചു

ബെംഗളൂരു: ബെംഗളൂരു- മൈസൂരു ദേശീയപാതയില്‍ ബിഡദിക്ക് സമീപം ഉണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു. മലയാളിയും ബൈക്ക് യാത്രക്കാരനുമായ പീനിയയിലെ സ്വകാര്യ കമ്പനി ജീവനക്കാരൻ കുടക് സിദ്ധാപുര സ്വദേശി ജിതിന്‍ ബി. ജോര്‍ജ്, കാറിൽ യാത്ര ചെയ്യുകയായിരുന്ന ബിഡദി സ്വദേശികളായ ശിവ പ്രകാശ്, വീണമ്മ, കീര്‍ത്തി കുമാര്‍, ഇന്ദ്രകുമാര്‍, നീതു എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 7 മണിയോടെ കുംബല്‍ഗോഡിലാണ് അപകടം. നിയന്ത്രണം വിട്ട ട്രക്ക് ജിതിൻ ഓടിച്ചിരുന്ന ബൈക്കിനും മറ്റു രണ്ടു കാറുകളുടെ മുകളിലേക്കും പതിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തേ തുടര്‍ന്ന് പാതയില്‍ ഏറെ നേരം വാഹന ഗതാഗതം തടസ്സപ്പെട്ടു. പ്രദേശവാസികൾ, കുംബല്‍ഗോഡ് പോലിസ് എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.  അപകടത്തില്‍ കേസെടുത്ത കുംബല്‍ഗോഡ് പോലീസ് ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. മൃതദേഹങ്ങള്‍ രാജരാജേശ്വരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം