വായ്പ അപേക്ഷ തള്ളി; യുവാവ് ബാങ്ക് ഓഫീസിന് തീയിട്ടു

ബെംഗളൂരു: വായ്പ അപേക്ഷ തള്ളി, യുവാവ് ബാങ്ക് ഓഫീസിന് തീയിട്ടു. കർണാടകയിലെ ഹാവേരി ജില്ലയിലെ ബ്യാദഗി താലൂക്ക് ഹെദിഗൊണ്ട ഗ്രാമത്തിലാണ് സംഭവം. രട്ടിഹള്ളി സ്വദേശി വസീം അക്രം മുല്ല (33)യെന്ന യുവാവാണ് ബാങ്ക് ഓഫീസിന് തീയിട്ടത്. പോലീസ് ഇതിനകം ഇയാളെ അറസ്റ്റുചെയ്തിട്ടുണ്ട്.

ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളുമുൾപ്പെടെ 16 ലക്ഷം രൂപയുടെ സാധനങ്ങളാണ് കത്തിനശിച്ചത്. ബാങ്കിന് തീയിട്ടശേഷം കടന്നുകളയാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

വായ്പയ്ക്ക് അപേക്ഷിച്ചെങ്കിലും സിബിൽ സ്കോർ കുറവായതിനാൽ വസീമിന് ബാങ്ക് മാനേജർ വായ്പയനുവദിച്ചിരുന്നില്ല. ഇതിൽ നിരാശനായ വസീം കഴിഞ്ഞദിവസം പുലർച്ചെ രണ്ടു മണിയോടെ ബാങ്കിലെത്തി. ഗ്രാമപ്പഞ്ചായത്ത് കെട്ടിടത്തിൽ ഒന്നാം നിലയിലുള്ള ബാങ്കിന്റെ ജനലുകൾ തകർത്ത് അകത്തുകടന്നു തുടർന്ന് പെട്രോളോഴിച്ച് തീ വെക്കുകയായിരുന്നു. ഫർണിച്ചർ, കാഷ് കൗണ്ടറിലെ ഉപകരണങ്ങൾ, കംപ്യൂട്ടർ, പ്രിന്റർ, സി.സി.ടി.വി. ക്യാമറ, സ്കാനർ, ഫാൻ, നോട്ടെണ്ണൽ യന്ത്രം എന്നിവ കത്തിനശിച്ചു. അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.

ഇതിനിടെ ബാങ്കിലെ ജീവനക്കാർക്കും തീവെയ്പ്പിൽ പങ്കുള്ളതായി നാട്ടുകാരുടെ ആരോപണം കേസ് പുതിയ വഴിത്തിരിവിലെത്തിച്ചിരിക്കുകയാണ്. രേഖകൾ നശിപ്പിക്കാൻ ആസൂത്രിതമായ നീക്കം നടത്തിയിട്ടുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

വായ്പ നിഷേധിച്ചതിനാണ് താൻ ബാങ്കിന് തീയിട്ടതെന്ന് വസീം പോലീസിനോട് സമ്മതിച്ചിട്ടുണ്ടെങ്കിലും നാട്ടുകാർ ഇത് പൂർണമായി വിശ്വസിക്കാൻ തയ്യാറായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നാട്ടുകാരുടെ മൊഴിയും രേഖപ്പെടുത്തി. ചില തെളിവുകളും പ്രദേശവാസികൾ പോലീസ് കൈമാറിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം