നിധിയുണ്ടെന്ന മന്ത്രവാദിയുടെ വാക്ക് കേട്ട് വീട്ടില്‍ കുഴി എടുത്തു; രണ്ട് പേര്‍ അറസ്റ്റിലായി

ബെംഗളൂരു: നിധി കണ്ടെത്താനായി വീടിനകത്ത് കുഴിയെടുത്ത വീട്ടുടമസ്ഥനേയും സഹായിയേയും പോലീസ് അറസ്റ്റ് ചെയ്തു. കുടക് വീരാജ് പേട്ട താലൂക്കിലെ പൈസരി ഹൊളെമലെ ഗ്രാമത്തിലാണ് സംഭവം. സിദ്ധപുര സ്വദേശി എം. ആര്‍ ഗണേഷ് (23) ഉഡുപ്പി പടുബിദ്രി സ്വദേശി ബി.കെ. സാദിഖ് (43) എന്നിവരാണ് അറസ്റ്റിലായത്.

തന്റെ വീട്ടിനകത്ത് നിധിയുണ്ടെന്ന് വിശ്വസിച്ചിരുന്ന ഗണേഷ് നിധി സ്ഥിതി ചെയ്യുന്ന സ്ഥലം കണ്ടെത്താനായി കേരളത്തില്‍ നിന്നും രണ്ട് മന്ത്രവാദികളെ കൊണ്ടുവരികയും പൂജ നടത്തുകയും ചെയ്തിരുന്നു. ഇവരുടെ നിര്‍ദേശപ്രകാരം വീടിനകത്ത് 19 അടിയോളം കുഴിച്ചെങ്കിലും വെള്ളം മാത്രമാണ് കിട്ടിയത്. നിധി കണ്ടെത്താനായി ബലി നല്‍കാന്‍ മന്ത്രവാദി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് പോലിസ് വിവരം അറിഞ്ഞത്. വീടിനകത്ത് നിന്നും ശബ്ദങ്ങള്‍ പുറത്തു വന്നതോടെ അയല്‍ക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. മന്ത്രവാദികള്‍ ഉള്‍പ്പെടെ സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായും അവരെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം