കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പൊതുപരിപാടിയിൽ പങ്കെടുത്തു; മാപ്പു പറഞ്ഞ് രേണുകാചാര്യ

ബെംഗളൂരു: കോവിഡ് നിയമങ്ങള്‍ ലംഘിച്ച് ഉത്സവത്തില്‍ പങ്കെടുത്തതിന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും ബി.ജെ.പി. എം.എല്‍.എയുമായ രേണുകാചാര്യ മാപ്പ് പറഞ്ഞു. സ്വന്തം മണ്ഡലമായ ദാവണഗെരെ ജില്ലയിലെ ബലമുരി ഗ്രാമത്തില്‍ നടന്ന കാളയോട്ട മത്സര പരിപാടിയിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ രേണുകാചാര്യയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തോളിലേറ്റി സെല്‍ഫി എടുകയും ചെയ്തിരുന്നു.

ആയിരത്തോളം പേര്‍ പങ്കെടുത്ത പരിപാടി രേണുകാചാര്യയാണ് ഉദ്ഘാടനം ചെയ്തത്. ഭൂരിഭാഗം പേരും മാസ്‌ക് പോലും ധരിച്ചിരുന്നില്ല. മേക്കേദാട്ടില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി എന്ന് ബിജെപി കോണ്‍ഗ്രസിനെതിരെ ആരോപണം ഉയര്‍ത്തുമ്പോള്‍ രേണുകാചാര്യക്കെതിരെ എന്തു നടപടിയാണ് എടുത്തതെന്ന് പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ചോദിച്ചിരുന്നു. വിമര്‍ശനം ശക്തമായതോടെയാണ് രേണുകാചാര്യ ക്ഷമ ചോദിച്ചത്. തന്റെ മണ്ഡലത്തിലെ യുവാക്കള്‍ നിര്‍ബന്ധിച്ചതിനാലാണ് താന്‍ പരിപാടിയിയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതനായതെന്നും കോവിഡ് നിയമ ലംഘനങ്ങള്‍ ഉണ്ടായതില്‍ മാപ്പു ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം