ചിക്കബെല്ലാപുരയില്‍ വീണ്ടും ഭൂചലനത്തിന് സമാനമായ പ്രകമ്പനം

ബെംഗളൂരു: ചിക്കബെല്ലാപുര ജില്ലയില്‍ വീണ്ടും ഭൂചലനത്തിന് സമാനമായ പ്രകമ്പനം. വ്യാഴാഴ്ച പുലര്‍ച്ചെ ജില്ലയിലെ ഗുഡിബണ്ഡെ താലൂക്കിലെ ബുള്ളസാന്ദ്ര, കംമ്പലഹള്ളി ഗ്രാമങ്ങളിലാണ് ഭൂചലനത്തിന് സമാനമായ പ്രകമ്പനങ്ങള്‍ ഉണ്ടായത്. പ്രകമ്പനം അഞ്ച് മിനിറ്റോളം നീണ്ടു നിന്നതോടെ ഗ്രാമവാസികള്‍ പലരും വീടുവിട്ടോടി. പ്രകമ്പനത്തില്‍ വീടുകളുടെ ചുവരുകള്‍ക്ക് വിള്ളലേറ്റിറ്റുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നോളം ഭൂചലനങ്ങളാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. ജനുവരി അഞ്ചിന് ശെട്ടിഗരെ, അഡ്ഡഗല്‍, ബെന്നിങ്ങനഹള്ളി, ഗോല്ലഹള്ളി, ബോഗപാര്‍തി എന്നീ ഗ്രാമങ്ങളില്‍ ഭൂചലനമുണ്ടായിരുന്നു. ജനുവരി എട്ടിന് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി ഡോ. കെ സുധാകര്‍ സംസ്ഥാന പ്രകൃതി ദുരന്ത നിയന്ത്രണ കേന്ദ്രം ഉദ്യോഗസ്ഥരോടൊപ്പം ഭൂചലന ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ഗ്രാമീണരെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ചെറുചലനങ്ങള്‍ സ്വാഭാവികമാണെന്നും ഭയപ്പെടേണ്ടതില്ലെന്നുമാണ് അധികൃതർ പറഞ്ഞത്.

പൊതുവെ മഴ തീരെ കുറഞ്ഞ ജില്ലയായ ചിക്കബെല്ലാപുരയില്‍ 20 വര്‍ഷത്തിന് ശേഷം കഴിഞ്ഞ വര്‍ഷം കനത്ത പേമാരിയും വെള്ളപ്പൊക്കവും ഉണ്ടായി. അമിതമായി എത്തിയ വെള്ളം ഭൂമിക്കടിയിലേക്ക് താഴ്ന്നിറങ്ങിയതോടെ അകത്തുള്ള പാറകള്‍ക്ക് ചലനം സംഭവിക്കുന്നതാണ് ഇപ്പോഴുള്ള പ്രകമ്പനത്തിന് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം