കോവിഡ് സ്ഥിരീകരിച്ചവരെ ഇരുമ്പ് കൊണ്ട് നിര്‍മിച്ച കണ്ടയിനര്‍ മുറികളില്‍ അടച്ച് ചൈന

ചൈന : കോവിഡിനെതിരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ചൈന. കോവിഡ് സ്ഥിരീകരിച്ചവരെ ഇരുമ്പ് കൊണ്ട് നിര്‍മിച്ച കണ്ടയിനര്‍ മുറികളില്‍ അടക്കുകയാണ് ചെയ്യുന്നത്.

കോവിഡ് സ്ഥിരീകരിച്ച പതിനായിരക്കണക്കിന് ആളുകള്‍ ഇരുമ്പ് മുറികളില്‍ കഴിയുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു കട്ടിലും ശുചിമുറിയും മാത്രമുള്ള ഇടുങ്ങിയ മുറികളിലേക്ക് രോഗികളെ ബസുകളില്‍ കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

വീടുകളിലോ മറ്റു കെട്ടിട സമുച്ചയങ്ങളിലോ ത്മസിക്കുന്നവരില്‍ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ ബാക്കിയുള്ളവരെ മുഴുവന്‍ തടവിലാക്കുന്ന രീതിയാണ് ചൈന സ്വീകരിക്കുന്നത്. പിന്നീട് വൈകിയാണ് അധികൃതര്‍ താമസക്കാരെ ഈ വിവരം അറിയിക്കുന്നത്.

കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് ഭക്ഷണം കിട്ടാതെ പട്ടിണി കിടക്കേണ്ടി വരുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആളുകള്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലാണെന്നും രണ്ട് കോടിയോളം ആളുകള്‍ വീടുകളിലും മറ്റുമായി തടവിലുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകൾ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം