മുന്‍ കര്‍ണാടക ചീഫ് സെക്രട്ടറിയും മന്ത്രിയുമായിരുന്ന ഡോ. ജെ. അലക്‌സാണ്ടര്‍ ഐ.എ.എസ്. അന്തരിച്ചു

ബെംഗളൂരു: മുന്‍ കര്‍ണാടക ചീഫ് സെക്രട്ടറിയും മന്ത്രിയുമായിരുന്ന ഡോ. ജെ. അലക്‌സാണ്ടര്‍ ഐ.എ.എസ്. അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു അന്ത്യം. ബെംഗളൂരു ഇന്ദിരാ നഗറിൽ സി.എം.എച്ച് റോഡിലായിരുന്നു താമസം. കൊല്ലം കണ്ടാച്ചിറ മാങ്ങാട് സ്വദേശിയാണ്.

തിരുവനന്തപുരം യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദവും, ബിരുദാനന്തര ബിരുദവും, കർണാടക യൂണിവേഴ്സിറ്റിയിൽ നിന്നും പി.എച്ച്.ഡിയും സ്വന്തമാക്കി കൊല്ലം ഫാത്തിമ മാതാ കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായിരിക്കെ 1963 ലാണ് ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ പ്രവേശിക്കുന്നത്. കര്‍ണാടക കേഡറില്‍ ഉദ്യോഗസ്ഥനായ അദ്ദേഹം 33 വര്‍ഷം വിവിധ വകുപ്പുകളുടെ ചുമതല വഹിച്ചു. ബെംഗളൂരു സിറ്റി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കമീഷണര്‍, ബാംഗ്‌ളൂര്‍ ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍, കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഹൌസിംഗ് ബോര്‍ഡ്, കര്‍ണാടക സംസ്ഥാന അര്‍ബന്‍ വാട്ടര്‍ സപ്ലൈ ആന്റ് സ്വീവറേജ് ബോര്‍ഡ് എന്നിവ അടക്കം നിരവധി സര്‍ക്കാര്‍ സംരംഭങ്ങളുടെ ചെയര്‍മാനായിരുന്നു.

ചീഫ് സെക്രട്ടറിയായി ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച ശേഷം പൊതു പ്രവർത്തനത്തിലിറങ്ങിയ അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയും ഭാരതി നഗര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് വിജയിക്കുകയും ചെയ്തു. കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ടൂറിസം മന്ത്രിയായിരുന്നു.

ബെംഗളൂരുവിലെ മലയാളി സമൂഹത്തിന് കനത്ത നഷ്ടമാണ് ഡോ. അലക്സാണ്ടറുടെ വിയോഗം സൃഷ്ടിക്കുന്നത്. ബെംഗളൂരുവിലെ എല്ലാ മലയാളി സംഘടനകളുമായും നല്ല അടുപ്പം സൂക്ഷിക്കുകയും ആവശ്യമായ ഘട്ടങ്ങളിൽ സർക്കാറിൽ നിന്നുള്ള സഹായങ്ങൾ അടക്കം ലഭ്യമാക്കുകയും ചെയ്തിരുന്നു. ഇന്ദിരാ നഗറിലെ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ്റെ രൂപീകരണത്തിൽ സുപ്രധാന പങ്ക് വഹിച്ച അദ്ദേഹം നിലവിൽ സംഘടനയുടെ പേട്രൺ ആണ്.

ഭാര്യ: പരേതയായ ഡോഫിന്‍ അലക്‌സാണ്ടര്‍. മക്കള്‍ : ജോസ് അലക്‌സാണ്ടര്‍, ജോണ്‍സണ്‍ അലക്‌സാണ്ടര്‍.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം