ഗോവയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സലായിരുന്ന ഒരാള്‍ കൂടി മരിച്ചു

കാസർകോട്: ഗോവയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഉപ്പള പത്വാടി മൊഗറിലെ മുഹമ്മദിന്റെയും നഫീസയുടേയും മകന്‍ ഷരീഫ് (30) ആണ് മരിച്ചത്.

ഗോവയില്‍ പോയി മടങ്ങി വരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ ചൊവ്വാഴ്ച പുലര്‍ച്ച മൂന്ന് മണിയോടെ ഗോവക്ക് സമീപം അങ്കോലയില്‍ വെച്ച് ലോറിയുടെ പിറകിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ മഞ്ചേശ്വരം പാവൂര്‍ സ്വദേശി അന്‍സാര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

ഒരാള്‍ ചികിത്സയിലാണ്. അപകടത്തിന് ശേഷം ഷെരീഫിനെ മംഗളൂരുവിലെ സ്വകാര്യആശുപത്രിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലര്‍ച്ചെ മരിച്ചു. ഉപ്പളയില്‍ ചെറിയതോതില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി വില്‍ക്കുന്ന ജോലിയായിരുന്നു ഇദ്ദേഹത്തിന്. ഭാര്യ: സിയാന. മക്കള്‍: റിദ. മുഹമ്മദ് റിസാന.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം