രവി പൂജാരിയുടെ സംഘാംഗമെന്ന് പറഞ്ഞ് രണ്ടു കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

ബെംഗളൂരു: അധോലോക കുറ്റവാളി രവി പൂജാരിയുടെ സംഘാംഗമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് വ്യവസായിയോട് രണ്ടു കോടി രൂപ ആവശ്യപ്പെട്ട യുവാവ് അറസ്റ്റിലായി. ബെംഗളൂരു സ്വദേശിയായ മഹേഷ് സഞ്ജീവ് പൂജാരി (35)യെ ആണ് ബെംഗളൂരുവില്‍ വെച്ച് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.

2021 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കമ്പ്യൂട്ടര്‍ വിദഗ്ധനായ ഇയാള്‍ മൊബൈല്‍ ആപ്പ് വഴിയാണ് വ്യവസായിയെ ഭീഷണി പ്പെടുത്തിയത്. 2 കോടി രൂപ തന്നില്ലെങ്കില്‍ കൊന്നുകളയുമെന്നാണ് ഭീഷണിപ്പെടുത്തിയത്. തുടര്‍ച്ചയായി കോളുകള്‍ വരാന്‍ തുടങ്ങിയതോടെ വ്യവസായി മുംബൈയിലെ മലാഡ് പോലീസിന് പരാതി നല്‍കുകയായിരുന്നു. മലാഡ് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ഇയാൾ ഇത്തരത്തിൽ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതായ ഒട്ടേറെ സംഭവങ്ങളെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. മുംബൈയിലെത്തിച്ച ഇയാളെ ഈ മാസം 17 വരെ റിമാൻഡ് ചെയ്തു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം