ഇന്ത്യ തദ്ദേശീയമായി ഒമിക്രോണിനെതിരെ വികസിപ്പിച്ച ആദ്യത്തെ എം-ആർ.എൻ.എ. വാക്സിൻ മൂന്നാം ഘട്ട പരീക്ഷണത്തിൽ

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി ഒമിക്രോണിനെതിരെ വികസിപ്പിച്ച ആദ്യത്തെ എം-ആർ.എൻ.എ. വാക്സിൻ ഫെബ്രുവരിയിൽ മനുഷ്യരിൽ പരീക്ഷിക്കുമെന്ന് കമ്പനി. ആദ്യ രണ്ടുഘട്ടങ്ങളിൽ മൃഗങ്ങളിൽ നടത്തിയ പരീക്ഷണം വിജയിച്ചതായി പുണെ ജെനോവ ബയോഫാർമസ്യൂട്ടിക്കൽസ് അറിയിച്ചു.

മൂന്നാംഘട്ട പരീക്ഷണം അവസാനഘട്ടത്തിലാണ്. ഇതു സംബന്ധിച്ച റിപ്പോർട്ട് ഡ്രഗ്സ് കൺട്രോളർക്ക് സമർപ്പിച്ചു.

കോവിഡിന് കാരണമായ ആർഎൻഎ വൈറസിനെതിരേ എം-ആർ.എൻ.എ. വാക്സിൻ വലിയരീതിയിൽ പ്രതിരോധശക്തി നൽകുമെന്നാണ് വാഷിങ്ടൻ യൂണിവേഴ്സിറ്റിയുടെ പഠനം പറയുന്നത്. ഇത് കുത്തിവെച്ചാൽ സ്പൈക്ക് പ്രോട്ടീന്റെ പകർപ്പുകൾ ശരീരത്തിൽ സൃഷ്ടിക്കപ്പെടും. ആവശ്യത്തിന് ആന്റിബോഡികൾ സൃഷ്ടിക്കാൻ രോഗപ്രതിരോധകോശങ്ങളെ ഇത് സഹായിക്കും. ഈ ആന്റിബോഡികൾ രക്തത്തിൽ നിലനിൽക്കുകയും യഥാർഥ വൈറസ് മനുഷ്യശരീരത്തെ ബാധിക്കുമ്പോൾ പോരാടുകയും ചെയ്യും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം