ഓടിക്കൊണ്ടിരുന്ന ബി.എം ടി.സി ബസിന് തീപ്പിടിച്ചു: 40 ഓളം യാത്രക്കാരെ രക്ഷപ്പെടുത്തി

ബെംഗളൂരു: ഓടികൊണ്ടിരുന്ന ബി.എം ടി.സി ബസിന് ബസിന് തീപ്പിടിച്ചു. ബെംഗളൂരു ചാമരാജ് പേട്ടില്‍ കുട്ടികളുടെ പാര്‍ക്കിന് (മക്കള കൂട്ട സിഗ്നൽ) സമീപം ഇന്ന് ഉച്ചക്കാണ് സംഭവം. ഹൊസക്കരഹള്ളിയില്‍ നിന്നും കെ.ആര്‍ മാര്‍ക്കറ്റിലേക്ക് പോവുകയായിരുന്ന KA 57 F 1592 നമ്പര്‍ ബസിനാണ് തീപിടിച്ചത്. യാത്രക്കിടെ ബസ് പെട്ടന്ന് ഓഫാകുകയും ബസിനകത്ത് നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ബസ് നിര്‍ത്തി യാത്രക്കാരെ ഉടന്‍ പുറത്ത് ഇറക്കുകയുമായിരുന്നു. 40 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം. ബസ് പൂര്‍ണമായും കത്തിനശിച്ചു.

ആദ്യം സമീപത്തുണ്ടായിരുന്ന മിനി ടാങ്കർ ലോറിയിലെ വെള്ളം ഉപയോഗിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് അഗ്നി രക്ഷാ വിഭാഗം എത്തിയാണ് തീ അണച്ചത്. യാത്രക്കാരെ പിന്നീട് മറ്റു ബസുകളില്‍ യാത്രയാക്കി. ദീപാഞ്ജലി നഗര്‍ ഡിപ്പോയിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടകാരണം വ്യക്തമല്ല.

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം