പൂജാരിയെ ഹണിട്രാപ്പിൽ കുടുക്കി 49 ലക്ഷം രൂപ തട്ടിയെടുത്ത യുവാവും യുവതിയും അറസ്റ്റിൽ

ബെംഗളൂരു: പൂജാരിയെ ഹണിട്രാപ്പിൽ കുടുക്കി 49 ലക്ഷം രൂപ തട്ടിയെടുത്ത യുവാവും യുവതിയും അറസ്റ്റിൽ. ചിക്കമഗളൂരു സ്വദേശിയായ പൂജാരിയാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തില്‍ കുടക് സോമവാര്‍പേട്ട സ്വദേശി ഭവ്യ (30), ഹാസന്‍ അറക്കളഗുഡു സ്വദേശി രാജ്കുമാര്‍ (35) എന്നിവരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.

പൂജാരിയുമായി പ്രതികളില്‍ ഒരാള്‍ക്ക് നേരത്തെ പരിചയമുണ്ട്. പ്രതികള്‍ ഇരുവരും ഭാര്യാ ഭര്‍ത്താക്കന്‍മാരാണെന്ന് പരിചയപ്പെടുത്തി പൂജാരിയുമായി സൗഹൃദമുണ്ടാക്കുകയും തങ്ങളുടെ കുടുംബത്തില്‍ പ്രശ്‌നങ്ങളുള്ളതിനാല്‍ പരിഹാരക്രിയ ചെയ്തു തരണമെന്ന് അവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് പൂജക്കായി വീട്ടിൽ എത്തിയ പൂജാരിയെ ഭവ്യയുമായി ചേര്‍ത്ത് നിർത്തി രാജ്കുമാര്‍ ഫോട്ടോകളും വീഡിയോകളും ചിത്രീകരിക്കുകയും ഇവ പ്രചരിപ്പിക്കുമെന്ന് കാട്ടി പണം തട്ടുകയുമായിരുന്നു.

പൂജാരിയുടെ പരാതിയിലാണ് മംഗളൂരു പോലീസ് പ്രതികളെ പിടികൂടിയത്. പല ഘട്ടങ്ങളിലായി 49 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്നതായും ഇവര്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചതായും പോലീസ് പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം