കര്‍ണാടകയിലെ 95 ശതമാനം ഒമിക്രോണ്‍ കേസുകളും ബെംഗളൂരുവില്‍

ബെംഗളൂരു: സംസ്ഥാനത്ത് സ്ഥിരീകരിക്കപ്പെട്ട ഒമിക്രോണ്‍ കേസുകളില്‍ 95 ശതമാനവും ബെംഗളൂരുവിലെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് 931 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 880 പേരും (94. 5 %) ബെംഗളൂരുവിലാണ്. സംസ്ഥാനത്ത് ഇതുവരെ ഒമിക്രോണ്‍ മൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും രോഗബാധിതരില്‍ 650 പേരും രോഗമുക്തി നേടിയെന്നുമാണ് ഏറെ ആശ്വാസം നല്‍കുന്നത്.

രോഗമുക്തി നേടിയവരില്‍ 93% വും ബെംഗളൂരുവിലാണ്. നിലവിലെ 251 സജീവ കേസുകള്‍ ഐസൊലേഷനില്‍ തുടരുകയാണ്. 30 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

രോഗ ബാധ സ്ഥിരീകരിച്ച 931 പേരില്‍ 141 പേര്‍ വിദേശ യാത്ര പശ്ചാത്തലവും 137 പേര്‍ സംസ്ഥാനാന്തര യാത്രാ പശ്ചാത്തലമുള്ളവരുമാണ്. രോഗം ബാധിച്ചവരില്‍ 673 പേര്‍ കോവിഡ് വാക്‌സിന്റെ ഇരു ഡോസുകളും സ്വീകരിച്ചവരും 60 പേര്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുമാണ്. പത്ത് പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെന്നും 129 പേരുടെ കുത്തിവെപ്പ് വിവരങ്ങള്‍ വ്യക്തമല്ലെന്നും 59 പേര്‍ കുത്തിവെപ്പ് പ്രായ പരിധിയിലുള്ളവരല്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം