രാജ്യത്ത് പ്രീ പെയ്ഡ് വൈദ്യുതി 2025 മുതല്‍

ന്യൂഡല്‍ഹി: രാജ്യത്ത് മുന്‍കൂറായി പണമടച്ചു ഉപയോഗിക്കാന്‍ കഴിയുന്ന പ്രീ പെയ്ഡ് സ്മാര്‍ട്ട് മീറ്ററുകള്‍ 2025 ഓടെ സ്ഥാപിക്കുമെന്ന് കേന്ദ്ര ഊര്‍ജ്ജമന്ത്രാലയം സെക്രട്ടറി അലോക് കുമാര്‍ പറഞ്ഞു. മീറ്റര്‍ സ്ഥാപിക്കുന്നതിനുള്ള നെറ്റ് വര്‍ക്ക് ലഭ്യമുള്ള എല്ലാ സ്ഥലങ്ങളിലേയും കാര്‍ഷിക ഉപയോക്താക്കള്‍ ഒഴികെ ഉള്ളവര്‍ 2025 മാര്‍ച്ചോടെ സ്മാര്‍ട്ട് മീറ്ററിലേക്ക് മാറണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള സാങ്കേതിക നെറ്റ് വര്‍ക്ക് ഇല്ലാത്ത കേരളം പോലുള്ള സംസ്ഥാനങ്ങള്‍ പ്രീ പെയ്ഡ് സംവിധാനത്തിലേക്ക് മാറണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. പ്രീപെയ്ഡ് മീറ്റര്‍ ഏര്‍പ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് 15-20 % സബ്‌സിഡിയും കൂടുതല്‍ പരിഗണന വേണ്ട സംസ്ഥാനങ്ങള്‍ക്ക് 33% സബ്‌സിഡിയും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രീപെയ്ഡ് മൊബൈല്‍ കണക്ഷന്‍ പോലെ മുന്‍കൂറായി പണമടച്ച് ഉപയോഗിക്കുന്നതിനാല്‍ വൈദ്യുതി ചെലവ് ഉപയോക്താള്‍ക്ക് സ്വയം നിയന്ത്രിക്കാനാകുമെന്നതാണ് പ്രീ പെയ്ഡ് മീറ്ററുകളുടെ മെച്ചം. മൊബൈൽ വഴി ഉപയോക്താക്കള്‍ക്ക് മീറ്റിര്‍ റീ ചാർജ് ചെയ്യാൻ സാധിക്കുന്ന ആപ് ഇതിനായി വികസിപ്പിക്കും. തുക മുൻകൂറായി അടക്കുന്നതിനാൽ വൈദ്യുതി കുടിശ്ശിക ഗണ്യമായി കുറക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം