മഹാഭാരതം സീരിയലിലെ ‘ഭീമന്‍’ പ്രവീണ്‍ കുമാര്‍ സോബ്‍തി അന്തരിച്ചു

ദൂരദര്‍ശന്റെ മഹാഭാരതം ടെലിവിഷന്‍ പരമ്പയില്‍ ഭീമസേനനെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനും കായികതാരവുമായ പ്രവീണ്‍ കുമാര്‍ സോബ്തി (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലെ വസതിയിലായിരുന്ന അന്ത്യം. പഞ്ചാബ് സ്വദേശിയായ പ്രവീണ്‍ കുമാര്‍ എഴുപതുകളുടെ അവസാനത്തില്‍ ബോളിവുഡ് ചിത്രങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. വില്ലന്‍ വേഷങ്ങളിലാണ് ഏറെയും അഭിനയിച്ചത്. മഹാഭാരതം പരമ്പരയില്‍ ഭീമന്റെ റോള്‍ അവതരിപ്പിച്ചതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. അമിതാഭ് ബച്ചന്‍ നായകനായ ഷെഹന്‍ഷായിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

അഭിനയരംഗത്തേക്ക് എത്തുന്നതിനു മുന്‍പ് കായിക താരം എന്ന നിലയില്‍ പ്രശസ്തനായിരുന്നു അദ്ദേഹം. ഹാമര്‍ ത്രോയും ഡിസ്‌കസ് ത്രോയുമായിരുന്നു പ്രാഗത്ഭ്യം തെളിയിച്ച കായികയിനങ്ങള്‍. ഇവയില്‍ ഇന്ത്യയ്ക്കുവേണ്ടി നാല് ഏഷ്യന്‍ മെഡലുകള്‍ നേടിയിട്ടുള്ള അദ്ദേഹം രണ്ട് ഒളിമ്പിക്‌സുകളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുമുണ്ട്. അര്‍ജുന അവാര്‍ഡ് ജേതാവുമാണ്. സ്‌പോര്‍ട്‌സിലെ മികവ് പരിഗണിച്ച് ബിഎസ്എഫില്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ആയി നിയമനവും ലഭിച്ചിരുന്നു. 2013ല്‍ ദില്ലിയിലെ വസിര്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് ആം ആദ്മി ടിക്കറ്റില്‍ അസംബ്ലിയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ബിജെപിയില്‍ ചേര്‍ന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം