കുറഞ്ഞ ശമ്പളമുള്ള വനിതകൾക്ക് സൗജന്യ സൈക്കിൾ നൽകാൻ ഒരുങ്ങി ഗ്രീൻപീസ്

ബെംഗളൂരു: വീട്ടുജോലി, വസ്ത്രനിർമാണ കമ്പനികൾ, നിർമാണ മേഖല തുടങ്ങിയവയിൽ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന വനിത ജീവനക്കാർക്ക് സൗജന്യമായി സൈക്കിൾ നൽകാൻ ഒരുങ്ങി സന്നദ്ധ സംഘടനയായ ഗ്രീൻ പീസ് ഇന്ത്യ. ഡെൽഹി, ബെംഗളൂരു എന്നീ മെട്രോ നഗരങ്ങളിലെ വനിതാ ജീവനക്കാർക്ക് ഈ വർഷം 500 സൈക്കിളുകൾ നൽകാനാണ് സംഘടനയുടെ തീരുമാനം.

സാമ്പത്തിക ഞെരുക്കം കൊണ്ടും ആവശ്യത്തിന് ബസുകളുടെ അഭാവം കൊണ്ടും കിലോമീറ്ററുകളോളം നടന്നാണ് പല സ്ത്രീകളും ജോലി സ്ഥലത്തേക്ക് എത്തുന്നത്. ഇത് പരിഗണിച്ചാണ് സൈക്കിൾ സഞ്ചാരത്തിനുള്ള സൗകര്യം ഗ്രീൻപീസ് ഒരുക്കുന്നത്. ഇതോടൊപ്പം പരിസ്ഥിതി സൗഹൃദമായ യാത്ര പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമുണ്ടെന്നും ഗ്രീൻ പീസ് ഇന്ത്യ കാമ്പയിൻ മാനേജർ അവിനാഷ് ചഞ്ചൽ പറഞ്ഞു. ഗ്രീൻ പീസ് വൃത്തങ്ങൾ പറഞ്ഞു. അടുത്ത വർഷത്തോടെ സൈക്കിളുകളുടെ എണ്ണം 5000 മായി ഉയർത്താനും ലക്ഷ്യമിടുന്നതായി അവിനാഷ് ചഞ്ചൽ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം