യുക്രൈനിൽ താൽകാലിക വെടി നിർത്തൽ പ്രഖ്യാപിച്ച് റഷ്യ

യുക്രൈനിൽ താല്‍കാലികമായി വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. രക്ഷാപ്രവര്‍ത്തനത്തിനായിട്ടാണ് റഷ്യ താല്‍കാലികമായി വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അഞ്ചര മണിക്കൂര്‍ നേരത്തേക്കാണ് വെടി നിര്‍ത്തല്‍. യുദ്ധം തുടങ്ങി പത്താം ദിവസമാണ് വെടി നിര്‍ത്തല്‍ ഉണ്ടായിരിക്കുന്നത്.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.50 ന് വെടി നിര്‍ത്തല്‍ നിലവില്‍ വരും. യുക്രൈനിലെ യുദ്ധ മേഖലയില്‍ കുടുങ്ങിപ്പോയ സിവിലിയന്‍മാര്‍ക്ക് ഒഴിഞ്ഞു പോകാനുള്ള അവസരം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് വെടി നിര്‍ത്തല്‍. മരിയോപോളിലും വോള്‍നോവാഖയിലും കുടുങ്ങിയവര്‍ക്ക് ആശ്വാസമാണ് പുതിയ പ്രഖ്യാപനം. അതേസമയം, യുക്രൈനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കാന്‍ തയ്യാറാണെന്ന് റഷ്യ ഐക്യരാഷ്ട്രസഭാ രക്ഷാ സമിതിയില്‍ അറിയിച്ചു. കുടുങ്ങി കിടക്കുന്നവരെ ഒഴിപ്പിക്കാന്‍ മാനുഷിക ഇടനാഴികള്‍ ഒരുക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം