കുട്ടികളിലെ വേനല്‍ക്കാല രോഗങ്ങള്‍

വര്‍ഷംതോറും ആഗോളതാപനില കൂടി വരുന്നതായി അടുത്തകാലത്തു പ്രസിദ്ധീകരിച്ച ശാസ്ത്രീയ പഠനങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. മനുഷ്യരുടെ ബലത്തെ ഇല്ലാതാക്കുന്ന കാലമാണ് വേനല്‍ക്കാലം. മുതിര്‍ന്നവരുടെയ്രത ശരീരബലം ഇല്ലാത്ത കുട്ടികളുടെ സ്ഥിതി പിന്നെ പറയാനുമില്ലല്ലോ. ആയുര്‍വേദശാസ്ത്രത്തില്‍ ഓരോ കാലാവസ്ഥയിലും ശീലമാക്കേണ്ട കാര്യങ്ങള്‍, കഴിക്കേണ്ട ആഹാരങ്ങള്‍ എന്നിവ പ്രത്യേകം വിവരിക്കുന്നുണ്ട്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിലൂടെ ആരോഗ്യസംരക്ഷണം സാധിക്കുന്നു എന്ന മഹത്തായ ആശയമാണ് ആയുസ്സിന്റെ ശാസ്ത്രം ഉപദേശിക്കുന്നത്. വാതപിത്തകഫങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ് രോഗമായി ശരീരത്തില്‍ വിവിധലക്ഷണങ്ങളോടെ പ്രകടമാവുന്നത്. വേനല്‍ക്കാലത്ത് ശരീരത്തില്‍ കഫം കുറയുകയും വാതം വര്‍ദ്ധിക്കുകയുമാണ് ചെയ്യുന്നത്. (ത്രിദോഷങ്ങളെ ശരീരത്തില്‍ വേണ്ടവിധം ക്രമീകരിക്കുവാന്‍ സഹായിക്കുന്ന ആഹാരങ്ങള്‍, ഓഷ്ധങ്ങള്‍, ജീവിതരീതി എന്നിവ സ്വീകരിക്കുക വഴി രോഗങ്ങളെ അകറ്റി നിര്‍ത്താം.

കാലാവസ്ഥ വ്യതിയാനം മൂലം കുട്ടികളില്‍ നിരവധി രോഗങ്ങള്‍ കണ്ടുവരുന്നുണ്ട്. ഒരു കാലാവസ്ഥ മാറി അടുത്തതു തുടങ്ങുമ്പോഴാണ് ഏറ്റവും കൂടുതല്‍ രോഗം ബാധിക്കാന്‍ സാദ്ധ്യതയുള്ളത്. അവയില്‍ പ്രധാനപ്പെട്ട രോഗങ്ങളാണ് വയറിളക്കം, മഞ്ഞപ്പിത്തം, പനി, ഛര്‍ദ്ദി, ശ്വാസകോശരോഗങ്ങളായ ചുമ, ശ്വാസംമുട്ടല്‍, ദേഹത്ത് ചൊറിഞ്ഞുതടിച്ച് കുരുക്കളുണ്ടാകുക, വിള്ളലുണ്ടാവുക, തൊലി വരളുക, കണ്ണുകളില്‍ ചുവപ്പ്, വീക്കം, ചൊറിച്ചില്‍ തുടങ്ങിയവ.

.

ചെറിയ കുട്ടികള്‍ക്കുണ്ടാവുന്ന പനി, ചുമ എന്നിവയില്‍ കഞ്ഞിക്കൂര്‍ക്കില നീര്‍ തേന്‍ ചേര്‍ത്തു സേവിക്കാവുന്നതാണ്. മുക്കാമുക്കടുവാദി ഗുളിക തേനില്‍ ചേര്‍ത്ത് കഴിക്കുന്നത് കുട്ടികള്‍ക്കുണ്ടാവുന്ന പനി, ചുമ, കഫംതുപ്പല്‍ എന്നിവയെ ഇല്ലാതാക്കാന്‍ നല്ലതാണ്. ഗോപീചന്ദനാദി ഗുളിക തേനില്‍ ചാലിച്ച് കഴിക്കുന്നത് കുട്ടികള്‍ക്കുണ്ടാവുന്ന പനി, അപസ്മാരം, ചൂടുകുരു, തൊലിപ്പുറമെ ഉണ്ടാകുന്ന അസുഖങ്ങള്‍, ചുമ എന്നിവയെ നിയന്ത്രിക്കാന്‍ നല്ലതാണ്. ”രജന്യാദി ചൂര്‍ണ്ണം’ എന്ന ഈ ഔഷധം കുട്ടികള്‍ക്കുണ്ടാവുന്ന നിരവധി രോഗങ്ങളില്‍ ആയുര്‍വേദ ചികിത്സകന്മാര്‍ ഉപയോഗപ്പെടുത്തി വരുന്നു. മഞ്ഞള്‍ പ്രധാനമായി അടങ്ങിയ ഈ ഔഷധം കുട്ടികളുടെ ദഹനശക്തി ശരിയാക്കാനും വയറിളക്കം, പനി, ശ്വാസംമു ട്ടല്‍, മഞ്ഞപ്പിത്തം എന്നിവയിലെല്ലാം ഉപയോഗയോഗ്യമാണ്.

”ന്വേതാമൃതം” എന്ന ഓഷധം വേനല്‍ക്കാലത്തുണ്ടാവുന്ന കണ്ണ് ചുവപ്പ്, ചുടിച്ചില്‍, നീര്‍, വീക്കം, ചൊറിച്ചില്‍, എന്നിവയില്‍ ഉപയോഗിക്കാവുന്നതാണ്. രണ്ട് തുള്ളി രാവിലെയും വൈകിട്ടും കണ്ണില്‍ ഉറ്റിക്കാവുന്നതാണ്.

വേനലില്‍ കുട്ടികള്‍ക്കുണ്ടാവുന്ന ത്വക്രോഗങ്ങളില്‍ നാല്‍പാമരാദി വെളിച്ചെണ്ണ, ചെമ്പരുത്യാദി വെളിച്ചെണ്ണ എന്നിവ ദേഹത്തുപുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് ചെറുപയര്‍പൊടി ഉപയോഗിച്ച് കഴുകിക്കളയുന്നത് ചൊറിച്ചില്‍, കുരുക്കള്‍, ചുവപ്പ് എന്നിവയെ ഇല്ലാതാക്കും.

രോഗാവസ്ഥ തിരിച്ചറിഞ്ഞതിനുശേഷം മാത്രമേ എണ്ണ തേപ്പിക്കാറുള്ളു. വേനല്‍ക്കാലത്ത് കൃര്രിമ ശീതളപാനീയങ്ങള്‍ക്കു പകരം ഇളനീര്‍, സംഭാരം എന്നിവയാണ് ദാഹമകറ്റാന്‍ ശീലിക്കേണ്ടത്. ആഹാരത്തില്‍ എരിവ്, ഉപ്പ് എന്നിവ കുറക്കേണ്ടതാണ്. ചെറുപയര്‍, നെല്ലിക്ക, മുന്തിരിങ്ങ, മാങ്ങ, കക്കരിക്ക, വെള്ളരിക്ക, കുമ്പളങ്ങ എന്നിവ ആഹാരത്തില്‍ ഇക്കാലത്ത് ഉള്‍പ്പെടുത്താവുന്നവയാണ്.

വേനല്‍ക്കാലത്ത് പടര്‍ന്നുപിടിക്കുന്ന വൈറസ് രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ചിക്കന്‍പോക്‌സ്. ശരീരത്തില്‍ കുമിളകള്‍ പൊന്തുക, താപനില വര്‍ദ്ധിക്കുക, ചൊറിച്ചിലുണ്ടാവുക എന്നീ ലക്ഷണങ്ങളോടെ അസുഖമുണ്ടാകുന്നു. ചൊറിച്ചിലകറ്റാന്‍ വേപ്പിലയിട്ട് തിളപ്പിച്ചവെള്ളം ആറിയശേഷം ദേഹത്തൊഴിക്കുന്നത് അണുനാശകമാണ്. ത്വക് രോഗത്തിനും പനിക്കും രക്തശുദ്ധിക്കുമുള്ള ചികിത്സ വൈദ്യനിര്‍ദ്ദേശാനുസൃതം ചെയ്യണം. രോഗ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്ന ഓഷെധങ്ങളും ആഹാരങ്ങളും ഉപയോഗിക്കണം.

ഉഷ്ണകാലത്ത് ബാധിക്കുന്ന അസുഖങ്ങളില്‍ ഉപയോഗിക്കാവുന്ന
ഔഷധമാണ് ”ഗുളൂ ച്യാദി കഷായം. ചിറ്റമൃത്, പതിമുകം, വേപ്പ്, കൊത്തമല്ലി, രക്തചന്ദനം എന്നിവയാണിതിലെ ഔഷധദവ്യങ്ങള്‍. ശരീരത്തിനുണ്ടാകുന്ന ചുട്ടുനീറ്റല്‍, പനി, ഛര്‍ദ്ദി, അമിതദാഹം എന്നിവയെ ഈ ഓഷധം ഇല്ലാതാക്കും. വിശപ്പുവര്‍ദ്ധിപ്പിക്കുകയും ചെയ്യും.

വേനല്‍ക്കാലത്തുണ്ടാകുന്ന പനിക്ക് മുത്തങ്ങ, ചന്ദനം, ചുക്ക്, ഇരുവേലി, പര്‍പ്പടകപ്പുല്ല്, രാമച്ചം എന്നിവ ചതച്ച് തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് ദാഹം, ചൂട് എന്നിവയെ ഇല്ലാ താക്കി ശരീരത്തെ തണുപ്പിക്കുന്നതാണ്. മേല്‍പ്പറഞ്ഞ ഔഷധക്കൂട്ട ”ഷഡംഗം ക്വാഥ ചൂര്‍ണ്ണം” എന്ന പേരിലും ലഭൃമാണ്. ഉഷ്ണകാലത്ത് ഉപയോഗിക്കാന്‍ സാധിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ഔഷധമത്രെ ”ദ്രാക്ഷാദി കഷായം”. മുന്തിരിങ്ങ, ഇലിപ്പക്കാതല്‍, ഇരട്ടിമധുരം, നെല്ലിക്ക, പാച്ചോറ്റിത്തൊലി, കുമിഴിന്‍വേര്‍, നന്നാറിക്കിഴങ്ങ്, മുത്തങ്ങ, ഇരുവേലി, താമരയല്ലി, പതിമുകം, താമരവളയം, ചന്ദനം, രാമച്ചം, കരിങ്കുവളക്കിഴങ്ങ്, ചിറ്റീന്തല്‍ എന്നിവയാണിതിലെ പ്രധാന ഔഷധദവ്യങ്ങള്‍.ഛര്‍ദ്ദി, മഞ്ഞപ്പിത്തം, തളര്‍ച്ച, തലമിന്നല്‍, ദാഹം എന്നിവയെ ശമിപ്പിക്കുന്ന ഒരു കഷായമാണിത്. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച വെള്ളം കുടിക്കുന്നതിനുപകരം പതിമുകം, കൊത്തമ്പാല, രാമച്ചം, നന്നാറി എന്നിവയിട്ട് തിളപ്പിച്ച വെള്ളം മണ്‍കുടത്തില്‍ ശേഖരിച്ച് ആറിയശേഷം കുടിക്കാനുപയോഗിക്കുകയാണ് സൂര്യന്റെ തീക്ഷ്ണതയില്‍ നിന്നു രക്ഷപ്പെടാന്‍ ചെയ്യേണ്ടത്. ഉഷ്ണകാലത്തുണ്ടാകുന്ന അസുഖങ്ങള്‍ക്ക് പ്രതിവിധിയാണ് രാമച്ചം പ്രധാനമായി അടങ്ങിയ ”ഉശീരാസവം’.

കൂടുതല്‍ അന്വേഷണങ്ങള്‍ക്കും ബുക്കിങ്ങിനുമായി കോട്ടക്കല്‍ ആര്യ വൈദ്യശാലയുടെ ബെംഗളൂരു ആശുപത്രിയിലേക്ക് 080-26572955, 56, 57, 9916176000 എന്നീ നമ്പരുകളിലും blorebr@aryavaidyasala.com എന്ന വിലാസത്തില്‍ ഇമെയിലിലും ബന്ധപ്പെടാവുന്നതാണ്. ഔഷധങ്ങള്‍ നേരിട്ട് വീട്ടില്‍ എത്തിക്കുന്നതിനും കൊറിയര്‍ ആയി ലഭിക്കുന്നതിനും ഇതേ ഫോണ്‍ നമ്പറുകളില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം