പഞ്ചാബില്‍ ആംആദ്മി ഭരണം: പത്ത് മന്ത്രിമാര്‍ സത്യപ്രതിജ്ഞ‌ ചെയ്ത് അധികാരമേറ്റു

ചണ്ഡീഗഢ്: പഞ്ചാബില്‍ പത്ത് മന്ത്രിമാര്‍ സത്യപ്രതിജ്ഞ‌ ചെയ്ത് അധികാരമേറ്റു. പ്രതിപക്ഷ നേതാവായ ഹര്‍പാല്‍ സിങ് ചീമ ഉള്‍പ്പെടെയുള്ളവരാണ് മന്ത്രിമാരായത്. സിവില്‍ സെക്രട്ടേറിയറ്റില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. മുഖ്യമന്ത്രി ഭഗവന്ത് മാന്‍റെ നേത്വത്തില്‍ ആദ്യ മന്ത്രിസഭാ യോഗം നടന്നു.

സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായ പത്ത് പേരില്‍ എട്ട് പേരും ആദ്യമായി എംഎല്‍എമാരായവരാണ്. പ്രാദേശിക പ്രാതിനിധ്യം ഉറപ്പ് വരുത്തിയാണ് മന്ത്രിമാരെ തെരഞ്ഞ‌െടുത്തത്. അഞ്ച് പേര്‍ മാല്‍വ മേഖലയില്‍ നിന്ന് മന്ത്രിമാരായപ്പോള്‍ നാല് പേര്‍ മാജയില്‍ നിന്നും ഒരാള്‍ ദോബയില്‍ നിന്നും മന്ത്രിമാരായി. എല്ലാവരും പഞ്ചാബിയില്‍ സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി ഭവന്ത് മന്‍ നേരത്തെ തന്നെ സത്യപ്രതിജ്ഞ ചെയ്തിരുന്നു

ദിര്‍ബജില്ലയില്‍ നിന്നും രണ്ട് തവണ എം.എല്‍.എ സ്ഥാനത്തേക്ക് വിജയിച്ച ഹര്‍പല്‍ സിങ് ചീമ, മുന്‍ എ.എ.പി എം.പി സാധു സിങിന്‍റെ മകളും മലൗട്ട് എം.എല്‍.എയുമായ ബാല്‍ജിത് കൗര്‍, ജന്‍ഡിയാലയില്‍ നിന്ന് വിജയിച്ച ഹര്‍ബജന്‍ സിങ് ഇ.ടി.ഒ, മാന്‍സ എം.എല്‍.എ വിജയ് സിംഗ്ല, ഭോവ എം.എല്‍.എ ലാല്‍ ചന്ദ് കടരുചക്, എ.എ.പി യുവജന വിഭാഗ മോധാവിയും ബര്‍ണാലയില്‍ നിന്നും രണ്ട് തവണ എം.എല്‍.എയായി വിജയിച്ച ഗുര്‍മീത് സിങ് ഹയര്‍, അജ്നാലയില്‍നിന്നുള്ള കുല്‍ദീപ് സിങ് ദൈവാള്‍, പാട്ടി എം.എല്‍.എ ലളിത് സിങ് ഭുള്ളാല്‍, ഹോഷിയാപൂരില്‍നിന്നുള്ള ബ്രഹ്മ ശങ്കര്‍ ജിമ്ബ, പുതിയ സര്‍ക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയും, ആനന്ദ്പൂര്‍ സാഹിബ് എം.എല്‍.എയുമായ ഹര്‍ജോത് സിങ് ബെയിന്‍സ് എന്നിവരാണ് പഞ്ചാബ് മന്ത്രിസഭയിലെ പുതിയ മന്ത്രിമാര്‍.

മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ഉള്‍പ്പെടെ 18 പേരാണ് മന്ത്രിസഭയിലുള്ളത്. മാര്‍ച്ച്‌ 16നായിരുന്നു മാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം