ട്രെയിനുകളിൽ ഇനി മാസ്‌ക് നിർബന്ധമില്ല; 500രൂപ പിഴ ഈടാക്കിയിരുന്നത് ദക്ഷിണ റെയിൽവേ നിറുത്തലാക്കി

ട്രെയിനിൽ ഇനി മാസ്ക് നിർബന്ധമില്ല. മാസ്ക് ധരിക്കാത്തതിന് 500രൂപ പിഴ ഈടാക്കിയിരുന്നത് ദക്ഷിണ റെയിൽവേ നിറുത്തലാക്കി. യാത്രക്കാർ മാസ്ക് ധരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കേണ്ടത് റെയിൽവേ ബോർഡായതിനാൽ അത് നിലനിൽക്കും. വ്യക്തികൾക്ക് സ്വന്തം ഇഷ്ടപ്രകാരം മാസ്ക് ധരിക്കാം.

തമിഴ്നാട്ടിൽ മാസ്ക് നേരത്തെ ഒഴിവാക്കിയിരുന്നു. ഇതോടെ, ട്രെയിനുകളിൽ മാത്രമായി മാസ്ക് ധരിക്കുന്നത് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാക്കി. ദക്ഷിണ റെയിൽവേയിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് മാത്രമായി മാസ്ക് നിർബന്ധമാക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിനാണ് പുതിയ ഉത്തരവിറക്കിയത്. മാസ്ക് ധരിക്കാത്തതിന്റെ പേരിലുള്ള പിഴ ഈടാക്കുന്നതും പോലീസ് നടപടിയും കേരള സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ മാസ്ക് ധരിക്കണമെന്ന വ്യവസ്ഥ ട്രെയിനിലും സംസ്ഥാനത്തും നിലനിൽക്കും.
റെയിൽവേ ബോർഡ് മാസ്ക് ഒഴിവാക്കി ഉത്തരവിറക്കിയിട്ടില്ലാത്തതിനാൽ ഉത്തരേന്ത്യൻ നഗരങ്ങളിലേക്കുള്ള യാത്രയിൽ മാസ്ക് കരുതണം.

അതേസമയം, ഡല്‍ഹിയിൽ കോവിഡ് കണക്കുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരാനാണ് നീക്കം. അടുത്തയാഴ്ച ചേരുന്ന ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി യോഗത്തിൽ തീരുമാനം ഉണ്ടായേക്കും. കോവിഡ് കണക്കുകൾ വർധിക്കുനതിനാൽ സ്കൂളുകളിൽ ജാഗ്രത വേണമെന്ന് ഡല്‍ഹി സർക്കാർ നിർദേശം നൽകി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം