സുബൈർ വധം: കൊലപ്പെടുത്താനെത്തിയവര്‍ സഞ്ചരിച്ച കാര്‍ സഞ്ജിത്തിന്റേതെന്ന് കുടുംബം

പാലക്കാട്: എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്താനെത്തിയവര്‍ സഞ്ചരിച്ച കാര്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേത് തന്നെന്ന് കുടുംബം. സഞ്ജിത്ത് കൊല്ലപ്പെടുന്നതിന് ഒന്നര മാസം മുന്‍പ് തകരാര്‍ പരിഹരിക്കാന്‍ വര്‍ക്ക് ഷോപ്പില്‍ കൊടുത്തതാണ്. എവിടെയാണ് കൊടുത്തതെന്നോ പിന്നീട് എന്ത് സംഭവിച്ചുവെന്നും അറിയില്ല. കേടുപാട് തീര്‍ക്കാന്‍ വലിയ തുക വേണമെന്ന് സഞ്ജിത്ത് അറിയിച്ചിരുന്നതായും പറഞ്ഞു.

മരിച്ച സുബൈറിനെ കുറിച്ച്‌ തനിക്കറിയില്ല. മാധ്യമങ്ങളില്‍ നിന്നാണ് സംഭവം അറിഞ്ഞത്. സുബൈറിന്റെ കൊലപൊതകത്തിന് ശേഷം പോലീസ് വീട്ടില്‍ വന്ന് കാറിനെ കുറിച്ച്‌ അന്വേഷിച്ചിരുന്നതായും ഭാര്യ പറഞ്ഞു. അതേസമയം, കൊലയാളികള്‍ ഉപയോഗിച്ചെന്ന് കരുതുന്ന രണ്ടാമത്തെ കാര്‍ കണ്ടെത്തി. കഞ്ചിക്കോട് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രതികള്‍ തമിഴ്നാട്ടിലേക്കു കടന്നെന്ന സൂചനയെത്തുടര്‍ന്ന് അന്വേഷണം സംഘം തിരച്ചില്‍ നടത്തുന്നുണ്ട്.

വാഹനത്തിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. രണ്ടു കാറുകളിലായെത്തിയ കൊലയാളിസംഘം, ഒരു കാര്‍ ഉപേക്ഷിച്ചശേഷമാണ് കടന്നുകളഞ്ഞത്. അഞ്ചുപേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായാണ് പോലീസിനു ലഭിച്ച വിവരം. എന്നാല്‍, എഫ്‌ഐആറില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. സുബൈറിന്റെ പിതാവ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍. ഇന്നു രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കും. വൈകിട്ട് എലപ്പുള്ളിയിലാണ് കബറടക്കം.

ഇന്നലെ ഉച്ചക്ക് ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം തിരിച്ചുവരുമ്പോഴാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സുബൈറിനെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കില്‍ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ് കൊലനടത്തിയതെന്നാണ് പോപ്പുലര്‍ ഫ്രണ്ട് ആരോപിക്കുന്നത്. രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം