ക്രിക്കറ്റ് താരം മുഷറഫ് ഹുസൈൻ അന്തരിച്ചു

ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുഷറഫ് ഹുസൈൻ അന്തരിച്ചു. തലച്ചോറിന് അർബുദം ബാധിച്ച് ചികിത്സയിലിരിക്കെയാണ് 40കാരനായ താരം അന്തരിച്ചത്. 2019ലാണ് ഹുസൈന് അർബുദം ബാധിച്ചതായി കണ്ടെത്തിയത്. ചികിത്സക്കൊടുവിൽ അസുഖം ഭേദമായെങ്കിലും 2020ൽ വീണ്ടും നില വഷളാകുകയായിരുന്നു.

ബംഗ്ലാദേശിൽ റൂബൽ എന്ന വിളിപ്പേരിലാണ് താരം അറിയപ്പെടുന്നത്. 2008ൽ ബംഗ്ലാദേശ് ടീമിലെത്തുന്ന താരം പിന്നീട് ദേശീയ ടീമിലെത്തിയത് 2016ലാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലാണ് അവസാനമായി ദേശീയ ജഴ്‌സി അണിഞ്ഞത്. കളിയിൽ ഏറ്റവും തിളങ്ങി നിന്ന സമയത്താണ് കാൻസർ താരത്തിന്റെ കരിയർ തകർത്തത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ അഞ്ച് ഏകദിനങ്ങളിൽ നിന്നായി നാല് വിക്കറ്റും 26 റൺസും നേടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 112 മത്സരങ്ങളിൽ നിന്ന് 3305 റൺസും 392 വിക്കറ്റുകളും സ്വന്തമാക്കി. ബംഗ്ലാദേശ് പ്രിമിയർ ലീഗ് ഫൈനലുകളിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയിട്ടുള്ള മൂന്ന് ബംഗ്ലാദേശ് താരങ്ങളിൽ ആദ്യത്തെയാളെന്ന നേട്ടവും റൂബലിനു സ്വന്തമായുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം