ഖേലോ ഇന്ത്യ സർവകലാശാല ഗെയിംസ്; ഭാരോദ്വഹനത്തിൽ ദേശീയ റെക്കോർഡ് തിരുത്തി മലയാളിയായ ആൻ മരിയ

ബെംഗളൂരു: ബെംഗളൂരുവില്‍ നടക്കുന്ന രണ്ടാമത് ഖേലോ ഇന്ത്യ സര്‍വകലാശാല ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തി മലയാളിയായ ആന്‍ മരിയ. 87 + വിഭാഗത്തിലാണ് ആന്‍ നേട്ടം കൈവരിച്ചത്. ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് വിഭാഗത്തില്‍ നിലവില്‍ മന്‍പ്രീത് കൗറിന്റെ പേരിലുള്ള 128 കിലോ റെക്കാര്‍ഡാണ് ആന്‍ തകര്‍ത്തത്. 129 കിലോ ഭാരമുയര്‍ത്തിയാണ് പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഒഡീഷയില്‍ വെച്ചു നടന്ന സീനിയര്‍ നാഷണല്‍ വെയിറ്റ് ലിഫ്റ്റിംഗ് മത്സരത്തിലും റെക്കാര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കിയിരുന്നു. 2021 ഡിസംബറില്‍ ഭുവനേശ്വറില്‍ വെച്ചു നടന്ന ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ആന്‍ മേരി തന്റെ സ്വന്തം പേരിലുള്ള രണ്ട് റെക്കോര്‍ഡുകള്‍ ഭേദിച്ചിരുന്നു.

തൃശൂര്‍ നടത്തറ മുരിയാടന്‍ തിമോത്തി – ജെമിനി ദമ്പതികളുടെ മകളാണ്. തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും പന്ത്രണ്ടാം ക്ലാസും സെന്റ് മേരീസ് കോളേജില്‍ നിന്നും ബിരുദ പഠനവും പൂര്‍ത്തിയാക്കി. തൃശൂര്‍ സായിയില്‍ പരിശീലനം ആരംഭിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തോളമായി ബെംഗളൂരു സായിയില്‍ മീനാക്ഷി സുന്ദരേശനു കീഴില്‍ പരിശീലനം നടത്തിവരികയാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം